അടൂര് ഓര്ത്തഡോക്സ് കണ്വന്ഷന്റെ വാര്ഷിക പൊതുയോഗം ഡോ. സഖറിയാസ് മാര് അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.
അടൂര്: ബൈബിള് വചനങ്ങളുടെ അടിസ്ഥാനത്തില് ക്രിസ്തീയ മൂല്യങ്ങള് പഠിപ്പിക്കുന്നതിന് സഭയുടെ എല്ലാ ആത്മീയ സംഘടനകളും പ്രാധാന്യം നല്കണമെന്ന് ഡോ. സഖറിയാസ് മാര് അപ്രേം മെത്രാപ്പോലീത്ത.
മുപ്പതാമത് അടൂര് ഓര്ത്തഡോക്സ് കണ്വെന്ഷന്റെ വാര്ഷിക പൊതുയോഗം കരുവാറ്റ സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളിയില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആന്തരിക അനുരഞ്ജനമില്ലെങ്കില് ആത്മീയജീവിതം ശുഷ്കമാകും. പ്രകടനപരമായ ആത്മീയതയ്ക്കാണ് ഇപ്പോള് വലിയ ജനപിന്തുണ ലഭിക്കുന്നത്. ക്രിസ്തുവിന്റെ സാക്ഷികളാകണമെങ്കില് യേശുവിന്റെ വചനങ്ങള്ക്ക് പ്രാധാന്യം നല്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇടവക വികാരി ഫാ. ഷിജു ബേബി, ഏബ്രഹാം ഇഞ്ചക്കലോടില് കോറെപ്പിസ്കോപ്പ, തോമസ് മുട്ടുവേലില് കോറെപ്പിസ്കോപ്പ, രാജന് മാത്യു കോറെപ്പിസ്കോപ്പ, ജോസഫ് സാമുവേല് കോറെപ്പിസ്കോപ്പ, ഫാ. ജോണ് തോമസ് എന്നിവര് പ്രസംഗിച്ചു.
Tags : NattuVishesham DistrictNews