x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​പ്പാ​ത്തി​ൽ നിയന്ത്രണംവിട്ട കാ​ർ താഴ്ചയിലേക്കു മറിഞ്ഞു

വെബ് ഡെസ്ക്
Published: October 19, 2026 01:43 AM IST | Updated: October 19, 2026 01:43 AM IST

താഴ്ചയിലേക്കു മറിഞ്ഞ കാർ.

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ ച​പ്പാ​ത്തി​നു സ​മീ​പം കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് രണ്ടു പേർക്കു പ​രി​ക്കേ​റ്റു. കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രും ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തി​നു പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​ണ് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് 40 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ​ത്. ഭ​ർ​ത്താ​വാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. റോ​ഡ് വി​ട്ട് 25 മീ​റ്റ​റോ​ളം കാ​ർ ഓ​ടി​യ ശേ​ഷ​മാ​ണ് 40 അ​ടി കാ​ഴ്ച​യി​ലേ​ക്കു കാ​ർ മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : NattuVishesham DistrictNews

Recent News

Corehub Up