കഞ്ഞിക്കുഴി - പുന്നയാർ സെന്റ് തോമസ് ഹൈസ്കൂളിൽ ഓർമക്കൂട്ട്-4 പൂർവ വിദ്യാർഥീ സ്നേഹസംഗമം മുൻ ഹെഡ്മാസ്റ്റർ മോഹൻ ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.
ചെറുതോണി: കഞ്ഞിക്കുഴി പുന്നയാർ സെന്റ് തോമസ് ഹൈസ്കൂളിൽ ഓർമക്കൂട്ട്-4 പൂർവ വിദ്യാർഥീ സ്നേഹ സംഗമം നടന്നു.
1990 ലെ എസ്എസ്എൽസി ബാച്ചിന്റെ സ്നേഹസംഗമമാണ് 36 വർഷങ്ങൾക്കു ശേഷം നടന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന സ്നേഹസംഗമം മുൻ ഹെഡ്മാസ്റ്റർ മോഹൻ ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ജോമോൾ, മുൻ അധ്യാപകർ, അറുപതോളം പൂർവ വിദ്യാർഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews