x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുഞ്ഞൻ നാരങ്ങയ്ക്ക് വലിയ വില

വെബ് ഡെസ്ക്
Published: October 19, 2026 02:00 AM IST | Updated: October 19, 2026 02:00 AM IST

തൊ​ടു​പു​ഴ: പേ​രി​ല്‍ ചെ​റു​താ​ണെ​ങ്കി​ലും ഇ​പ്പോ​ള്‍ വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ മു​മ്പ​നാ​ണ് ചെ​റു​നാ​ര​ങ്ങ. വി​പ​ണി​യി​ല്‍ കി​ലോ​യ്ക്ക് 240 മു​ത​ല്‍ 270 വ​രെ​യാ​ണ് ചെ​റു നാ​ര​ങ്ങ​യു​ടെ വി​ല. ഒ​രു ചെ​റി​യ ചെ​റു​നാ​ര​ങ്ങ​യ്ക്ക് 10 രൂ​പ​വ​രെ വി​ല​യു​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു.

മു​മ്പ് കേ​ര​ള​ത്തി​ലെ പു​ര​യി​ട​ങ്ങ​ളി​ല്‍ പ​ല​ത​രം നാ​ര​ക​ങ്ങ​ള്‍ വ​ള​ര്‍​ത്തി​യി​രു​ന്നെ​ങ്കി​ലും തോ​ട്ട​വി​ള​ക​ള്‍ വ​ന്ന​തോ​ടെ ഇ​വ​യെ​ല്ലാം അ​പ്ര​സ​ക്ത​മാ​യി. അ​വി​ടെ​യു​ണ്ടാ​യ ഉ​ത്പാ​ദ​ന​ക്കു​റ​വാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യ​ത്. വേ​ന​ലാ​ണ് നാ​ര​ങ്ങ​യു​ടെ പ്ര​ധാ​ന സീ​സ​ണെ​ങ്കി​ലും എ​ല്ലാ​ക്കാ​ല​ത്തും ഏ​റ്റ​ക്കു​റ​ച്ചി​ലോ​ടെ നാ​ര​ങ്ങ ഉ​ണ്ടാ​കും. മൈ​സൂ​രു​വി​ല്‍ നി​ന്ന് വ​രു​ന്ന ചെ​റു​നാ​ര​ങ്ങ​യ്ക്ക് മാ​ത്ര​മാ​ണ് ചെ​റി​യ വി​ല​ക്കു​റ​വു​ള്ള​ത്. ക​മ്പം, മൈ​സൂ​ര്‍, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും കേ​ര​ള​ത്തി​ലേ​ക്കു ചെ​റു​നാ​ര​ങ്ങ​യെ​ത്തു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up