x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല പാ​ത​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു

വെബ് ഡെസ്ക്
Published: October 19, 2026 01:15 AM IST | Updated: October 19, 2026 01:15 AM IST

പ​മ്പ-​ചാ​ല​ക്ക​യം റോ​ഡി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

പ​മ്പ: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന പാ​ത​യി​ല്‍ പൊ​ന്ന​മ്പാ​റ തോ​ടി​നു സ​മീ​പം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. ഇ​രു വാ​ഹ​ന​ങ്ങ​ളി​ലു​മു​ള്ള​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12. 30നാ​യി​രു​ന്നു അ​പ​ക​ടം. ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പ​മ്പ​യി​ലേ​ക്ക് ക​രി​ങ്ക​ല്‍ സ്ലാ​ബ് ക​യ​റ്റി​വ​ന്ന ലോ​റി​യുമാണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​റി​ല്‍ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം അ​ഞ്ച് തീ​ര്‍​ഥാ​ട​ക​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ന്‍റെ മു​ന്‍​വ​ശം ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. നി​ല​യ്ക്ക​ലി​ല്‍ നി​ന്നും പൊ​ലി​സ് എ​ത്തി കാ​ര്‍ റോ​ഡി​ല്‍ നി​ന്നും മാ​റ്റി.

 

ചാ​ല​ക്ക​യം റോ​ഡി​ലും അ​പ​ക​ടം

പ​മ്പ: ചാ​ല​ക്ക​യം-​പ​മ്പ പാ​ത​യി​ലും വാ​ഹ​നാ​പ​ക​ടം. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല റൂ​ട്ടി​ല്‍ വാ​ഹ​ന​ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍​ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സും കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ണി​ക​ള്‍ ന​ട​ന്നി​രു​ന്ന​തി​നാ​ല്‍ ഗ​താ​ഗ​ത​ക്കുരു​ക്ക് രൂ​ക്ഷ​മാ​യി. മൂ​ന്നു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റാ​ന്നി ഡി​വൈ​എ​സ്പി ജി. ​സു​രേ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഗ​താ​ഗ​ത ത​ട​സം നീ​ക്കി​യ​ത്.

ചാ​ല​ക്ക​യം റോ​ഡി​ലെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ന്‍ ഇ​നി ദി​വ​സ​ങ്ങ​ളെ​ടു​ക്കും. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പാ​യി പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ​മ്പ​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​ത്. അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പാ​ത ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​നം വൈ​കി​യ​താ​ണ് ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up