പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ നടന്ന അടൂർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അർധവാർഷിക സമ്മേളനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഡോ. തമ്പി വർഗീസ് ഉദ്ഘാടനം
അടൂര്: ഓര്ത്തഡോക്സ് സഭ അടൂര്-കടമ്പനാട് ഭദ്രാസനത്തിലെ അടൂര് ഡിസ്ട്രിക്ട് അര്ധ വാര്ഷിക സമ്മേളനം പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് പള്ളിയില് നടന്നു.
ഭദ്രാസന സണ്ഡേസ്കൂള് വൈസ് പ്രസിഡന്റ് ഫാ. ഡോ. തമ്പി വര്ഗീസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. ജുബിന് രാജ് അധ്യക്ഷത വഹിച്ചു. ഫാ. ബേസില് റോയ് ക്ലാസ് നയിച്ചു. മുന് ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. ജോണ് തയ്യിലിനെ ആദരിച്ചു.
സണ്ഡേസ്കൂള് ഡയറക്ടര് ജി. തോമസ്, ഭദ്രാസന സെക്രട്ടറി എബിന് ജോര്ജ്, ഡിസ്ട്രിക്ട് ഇന്സ്പെക്ടര് ഷാജി ജോണ്, ഡിസ്ട്രിക്ട് സെക്രട്ടറി സൈമണ് തോമസ്, ഷാജി വര്ഗീസ്, ജി. ബാബു, സാം മാത്യു എന്നിവര് പ്രസംഗിച്ചു.
Tags : NattuVishesham DistrictNews