x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ടെ​ക് മ​ഞ്ഞ​ള്‍ കൃ​ഷി​യു​മാ​യി റി​ട്ട​. പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍

ജെ​​വി​​ന്‍ കോ​​ട്ടൂ​​ര്‍
Published: October 19, 2026 12:37 AM IST | Updated: October 19, 2026 12:37 AM IST

പോ​​ളി ഹൗ​​സി​​ലെ മ​​ഞ്ഞ​​ള്‍ കൃ​​ഷി​​യി​​ട​​ത്തി​​ല്‍ ആ​​ര്‍. പ​​ത്മ​​കു​​മാ​​റും കെ.​​വി. കു​​ര്യാ​​ക്കോ​​സും. - അ​​നൂ​​പ് ടോം

കോ​​ട്ട​​യം: വി​ശ്ര​മം ജീ​​വി​​തം പാ​​ഴാ​​ക്കി ക​​ള​​യാ​​തെ ഹൈ​​ടെ​​ക് കൃ​​ഷി​​യി​​ലൂ​​ടെ വി​​പ്ല​​വം സൃ​​ഷ്‌​ടി​​ക്കു​​ക​​യാ​​ണ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി റി​​ട്ട​. പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​ര്‍. കാ​​ണ​​ക്കാ​​രി ഗ​​വ​. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ റി​​ട്ട​. പ്രി​​ന്‍​സി​​പ്പ​​ല്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ പ​​ത്മ​​രാ​​ഗ​​ത്തി​​ല്‍ ആ​​ര്‍. പ​​ത്മ​​കു​​മാ​​ര്‍, കോ​​ത​​ന​​ല്ലൂ​​ര്‍ ഇ​​മ്മാ​​നു​​വ​​ല്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ റി​​ട്ട​. പ്രി​​ന്‍​സി​​പ്പ​​ല്‍ വേ​​ദ​​ഗി​​രി കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ കെ.​​വി. കു​​ര്യാ​​ക്കോ​​സ് എ​​ന്നി​​വ​​രാ​​ണ് ഏ​​റ്റു​​മാ​​നൂ​​ര്‍ മം​​ഗ​​ര​​ക​​ലു​​ങ്കി​​നു സ​​മീ​​പ​​മു​​ള്ള ചേ​​രും​​വ​​ള​​വി​​ല്‍ അ​​ത്യാ​​ധു​​നി​​ക പോ​​ളി ഹൗസി​​ല്‍ മ​​ഞ്ഞ​​ള്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​ത്.

സ്വ​​യം ന​​ട​​ക്കാ​​ന്‍ ബു​​ദ്ധി​​മു​​ട്ടു​​ള്ള​​തി​​നാ​​ല്‍ ക​​ഴി​​ഞ്ഞ 13 വ​​ര്‍​ഷ​​മാ​​യി ഇ​​ല​​ക്‌​ട്രി​​ക് വീ​​ല്‍ ചെ​​യ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ സ​​ഞ്ച​​രി​​ക്കു​​ന്ന പ​​ത്മ​​കു​​മാ​​ര്‍ ശാ​​രീ​​രി​​ക പ​​രി​​മി​​തി​​ക​​ളെ സ്വ​​ന്തം ആ​​ത്മ​​വി​​ശ്വാ​​സ​​ത്താ​​ല്‍ തോ​​ല്‍​പ്പി​​ച്ചാ​​ണു കൃ​​ഷി​​ക്കാ​​യി മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും മാ​​റ്റി​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​ത്മ​​കു​​മാ​​റി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍ യു​​എ​​സി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന അ​​ജി​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ര​​ണ്ട​​ര​​യേ​​ക്ക​​ര്‍ സ്ഥ​​ല​​ത്തെ അ​​ര​​യേ​​ക്ക​​റി​​ലാ​​ണ് പോ​​ളി ഹൗ​​സ് ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​രു വ​​ര്‍​ഷം മു​​മ്പാ​​ണ് പോ​​ളി ഹൗ​​സ് സ്ഥാ​​പി​​ച്ച​​ത്. ആ​​ശ​​യം മ​​ന​സി​​ലു​​ണ്ടാ​​യ​​പ്പോ​​ള്‍ ത​​ന്നെ മ​​ഞ്ഞ​​ള്‍ കൃ​​ഷി ചെ​​യ്യാ​​നാ​​ണ് ഇ​​രു​​വ​​രും പ്ലാ​​ന്‍ ചെ​​യ്തി​​രു​​ന്ന​​ത്.


7,600 ഗ്രോ​​ബാ​​ഗു​​ക​​ള്‍

പോ​​ളി ഹൗ​​സി​​ലെ 7600 ഗ്രോ​​ബാ​​ഗു​​ക​​ളി​​ലാ​​ണ് മ​​ഞ്ഞ​​ള്‍ കൃ​​ഷി. മ​​ണ്ണി​​നു പ​​ക​​രം ച​​കി​​രി​​ച്ചോ​​റ്, ക​​മ്പോ​​സ്റ്റ്, വെ​​ര്‍​മി​​ക്കു​​ലൈ​​റ്റ്, പെ​​ര്‍​ലെ​​റ്റ് തു​​ട​​ങ്ങി​​യ​​വ ഇ​​ട്ടാ​​ണ് ഗ്രോ​​ബാ​​ഗു​​ക​​ള്‍ നി​​റ​​യ്ക്കു​​ന്ന​​ത്. പോ​​ളി​​ഹൗ​​സി​​നു​​ള്ളി​​ല്‍ താ​​പ​​നി​​ല​​യും രോ​​ഗ​​കീ​​ട​​ങ്ങ​​ളും നി​​യ​​ന്ത്രി​​ക്കാ​​ന്‍ എ​​ളു​​പ്പ​​മാ​​ണ്. ഡ്രി​​പ്പ് ഇ​​റി​​ഗേ​​ഷ​​ന്‍ വ​​ഴി ദി​​വ​​സേ​​ന കൃ​​ത്യ​​മാ​​യ അ​​ള​​വി​​ല്‍ വെ​​ള്ള​​വും വ​​ള​​വും ന​​ല്‍​കു​​ന്ന​​തി​​നാ​​ല്‍ ചെ​​ല​​വ് കു​​റ​​വാ​​ണ്. ഒ​​പ്പം ചെ​​ടി​​ക​​ള്‍ ആ​​രോ​​ഗ്യ​​ത്തോ​​ടെ വ​​ള​​രു​​ക​​യും ചെ​​യ്യു​​ന്നു. ഏ​​താ​​ണ്ട് ഏ​​ഴ് കി​​ലോ​​ഗ്രാം പൊ​​ടി​​യാ​​ണ് ഒ​​രു​​ബാ​​ഗി​​ല്‍ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത്. ചെ​​ടി വ​​ള​​രു​​ന്ന​​തി​​നു​​സ​​രി​​ച്ചു നി​​ശ്ചി​​ത ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ വീ​​ണ്ടും പൊ​​ടി​​ക​​ള്‍ മി​​ക​​സ് ചെ​​യ്ത് ഇ​​ട്ടു​​കൊ​​ടു​​ക്കും. പോ​​ളി ഹൗ​​സി​​ലെ ഊ​​ഷ്മാ​​വ് നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നാ​​യി ഫോ​​ഗ​​ര്‍ ഉ​​ള്‍​പ്പടെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ളു​​മു​​ണ്ട്.


ഔ​​ഷ​​ധ​​ഗു​​ണ​​മു​​ള്ള ഇ​​ന​​ങ്ങ​​ള്‍

ഇ​​ന്ത്യ​​യി​​ല്‍ ത​​ന്നെ ഉ​​യ​​ര്‍​ന്ന കു​​ര്‍​ക്കു​​മി​​ന്‍ അ​​ട​​ങ്ങി​​യ​​തും ഭൗ​​മ​​സൂ​​ചി​​ക പ​​ദ​​വി​​യു​​ള്ള​​തു​​മാ​​യ മേ​​ഘാ​​ല​​യ​​യു​ടെ സ്വ​​ന്തം ‘ല​​ക്ക​​ഡോം​​ഗ് ’, മി​​ക​​ച്ച ഉ​​ത്പാ​​ദ​​ന​​ക്ഷ​​മ​​ത​​യു​​ള്ള ‘പ്ര​​തി​​ഭ’ എ​​ന്നീ ഇ​​ന​​ങ്ങ​​ളാ​​ണ് പോ​​ളി ഹൗ​​സി​​ല്‍ കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. കു​​ര്‍​ക്കു​​മി​​ന്‍ കൂ​​ടു​​ത​​ലാ​​യ​​തി​​നാ​​ല്‍ ആ​​യുര്‍​വേ​​ദ-​​ഫാ​​ര്‍​മ​​സ്യൂ​​ട്ടി​​ക്ക​​ല്‍ ക​​മ്പ​​നി​​ക​​ളി​​ല്‍ വ​​ലി​​യ ഡി​​മാ​​ന്‍​ഡാ​​ണു​​ണ്ട്.

ല​​ക്ക​​ഡോം​​ഗ് പ​​ച്ച​​മ​​ഞ്ഞ​​ളി​​നു കി​​ലോ​​ഗ്രാ​​മി​​ന് 150 മു​​ത​​ല്‍ 250 രൂ​​പ വ​​രെ വി​​ല നി​​ല​​വി​​ല്‍ ല​​ഭി​​ക്കു​​ന്നു​​ണ്ട്. പ്ര​​തി​​ഭ ഇ​​ന​​ത്തി​​നു കി​​ലോ​​ഗ്രാ​​മി​​ന് 50 മു​​ത​​ല്‍ 150 രൂ​​പ​​വ​​രെ​​യും വി​​ല​​യു​​ണ്ട്. ഒ​​രു ബാ​​ഗി​​ല്‍നി​​ന്നു മൂ​​ന്നു മു​​ത​​ല്‍ ആ​​റു കി​​ലോ​​ഗ്രാം വ​​രെ പ​​ച്ച​​മ​​ഞ്ഞ​​ള്‍ ല​​ഭി​​ക്കും. പോ​​ളി ഹൗ​​സി​​ല്‍നി​​ന്നു കു​​റ​​ഞ്ഞ​​ത് 22 ട​​ണ്‍ വ​​രെ മ​​ഞ്ഞ​​ള്‍ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കൂ​​കൂ​​ട്ടു​​ന്ന​​ത്. ഗു​​ണ​​മേ​​ന്മ​​യേ​​റി​​യ ഇ​​ന​​മാ​​യ​​തി​​നാ​​ല്‍ കി​​ലോ​​ഗ്രാ​​മി​​നു ശ​​രാ​​ശ​​രി 100 രൂ​​പ ല​​ഭി​​ച്ചേ​​ക്കും. ഫെ​​ബ്രു​​വ​​രി മാ​​സ​​ത്തോ​​ടെ മ​​ഞ്ഞ​​ള്‍ വി​​ള​​വെ​​ടു​​ക്കാ​​നാ​​കും.

ആ​​ദ്യം വി​​ള​​ഞ്ഞ​​തു കു​​ക്കും​​ബ​​ര്‍

ക​​ഴി​​ഞ്ഞ വ​​ര്‍​ഷം പോ​​ളി ഹൗ​​സി​​ല്‍ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ഴേ​​ക്കും മ​​ഞ്ഞ​​ള്‍ കൃ​​ഷി​​യി​​റ​​ക്കു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി ക​​ഴി​​ഞ്ഞി​​രു​​ന്നു. ഇ​​തോ​​ടെ ആ​​ദ്യം സാ​​ല​​ഡ് കു​​ക്കും​​ബ​​ര്‍ ന​​ടാ​​ന്‍ തീ​​രു​​മാ​​നി​​ച്ചു. സാ​​ധാ​​ര​​ണ​​യാ​​യി മേ​​യ്-​​ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലാ​​ണ് മ​​ഞ്ഞ​​ള്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. പോ​​ളി ഹൗ​​സ് സ​ജ്ജ​​മാ​​യ​​തു ക​​ഴി​​ഞ്ഞ ഒ​​ക്‌​ടോ​​ബ​​റി​​ലാ​​യി​​രു​​ന്നു ഇ​​തോ​​ടെ​​യാ​​ണ് കു​​ക്കും​​ബ​​ര്‍ കൃ​​ഷി ചെ​​യ്ത​​ത്. 4250 ചു​​വ​​ട് കു​​ക്കും​​ബ​​റാ​​ണ് ന​​ട്ടു​​പ​​രി​​പാ​​ലി​​ച്ച​​ത്. ഒ​​ന്നി​​ട​​വി​​ട്ട ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഒ​​രു ട​​ണ്‍ കു​​ക്കും​​ബ​​റാ​​ണ് വി​​ള​​വെ​​ടു​​ത്ത​​ത്. ലോ​​ക്ക​​ല്‍ മാ​​ര്‍​ക്ക​​റ്റി​​ല്‍ ന​​ല്കി​​യ​​തി​​നു പു​​റ​​മെ എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള ക​​മ്പ​​നി​​ക​​ള്‍ നേ​​രി​​ട്ടെ​​ത്തി​​യാ​​ണ് ഇ​​വ വാ​​ങ്ങി​​യി​​രു​​ന്ന​​ത്.

സൗ​​ഹൃ​​ദം കൃ​​ഷി​​യി​​ലേ​​ക്ക്

പ്രീ​​ഡി​​ഗ്രി കാ​​ലം​​മു​​ത​​ലു​​ള്ള സൗ​​ഹൃ​​ദ​​മാ​​ണ് പ​​ത്മ​​കു​​മാ​​റി​​നെ​​യും കു​​ര്യാ​​ക്കോ​​സി​​നെ​​യും ഒ​​രു​​മി​​ച്ചു കൃ​​ഷി ചെ​​യ്യാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ല്‍ എ​​ത്തി​​ച്ച​​ത്. അ​​ധ്യാ​​പ​​ന ജീ​​വി​​ത​​ത്തി​​ല്‍നി​​ന്നു വി​​ര​​മി​​ച്ചു ക​​ഴി​​യു​​മ്പോ​​ള്‍ ഒ​​രു​​മി​​ച്ച് എ​​ന്തെ​​ങ്കി​​ലും തു​​ട​​ങ്ങ​​ണ​​മെ​​ന്ന ചി​​ന്ത ഇ​​രു​​വ​​ര്‍​ക്കു​​മു​​ണ്ടാ​​യി​​രു​​ന്നു. ഏ​​റെ ആ​​ലോ​​ച​​ന​​ക​​ള്‍​ക്കു​​ശേ​​ഷം ന​​ഴ്‌​​സ​​റി തു​​ട​​ങ്ങാ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും സ്ഥ​​ലം ഉ​​ട​​മ​​യും യു​​എ​​സി​​ലു​​ള്ള പ​​ത്മ​​കു​​മാ​​റി​​ന്‍റെ സ​​ഹോ​​ദ​​ര​​നു​​മാ​​യ അ​​ജി​​ത്തി​​ന്‍റെ അ​​ഭ്യ​​ര്‍​ഥ​​ന പ്ര​​കാ​​രം പോ​​ളി ഹൗ​​സ് കൃ​​ഷി​​യി​​ലേ​​ക്ക് എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. കൃ​​ഷി വ​​കു​​പ്പി​​ന്‍റെയും സം​​സ്ഥാ​​ന ഹോ​​ര്‍​ട്ടി​​ക​​ള്‍​ച്ച​​ര്‍ മി​​ഷ​​ന്‍റെയും പി​​ന്തു​​ണ​​യും ല​​ഭി​​ച്ചു.

ഇ​​രു​​വ​​രു​​ടെ​​യും കു​​ടും​​ബ​​വും കൃ​​ഷി​​ക്കു വ​​ലി​​യ പി​​ന്തു​​ണ ന​​ല്കു​​ന്നു. ആ​​ര്‍. പ​​ത്മ​​കു​​മാ​​റി​​ന്‍റെ ഭാ​​ര്യ ജ്യോ​​തി ല​​ക്ഷ്മി നി​​യ​​മ​​സ​​ഭ റി​​ട്ട​. ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​ണ്. മ​​ക്ക​​ള്‍: മു​ര​​ളി കൃ​​ഷ്ണ​​ന്‍, കൃ​​ഷ്ണ​​പ്രി​​യ, കെ.​​വി. കു​​ര്യാ​​ക്കോ​​സി​​ന്‍റെ ഭാ​​ര്യ ജെ​​സി റി​​ട്ട​. ന​​ഴ്‌​​സ്. മ​​ക്ക​​ള്‍ ജി​​ന്‍​സ്, ജി​​സ് തെ​​രേ​​സ്.


ഏ​​റ്റു​​മാ​​നൂ​​ര്‍ കൃ​​ഷി ഓ​​ഫി സ​​ര്‍ ജോ​​സ്‌​​ന കു​​ര്യ​​ന്‍ ഇ​​വ​​ര്‍​ക്കു പി​​ന്തു​​ണ​​യും പ്രോ​​ത്സ​​ന​​വു​​മാ​​യി ഒ​​പ്പ​​മു​​ണ്ട്. കൃ​​ഷി ന​​ഷ്ട​​മാ​​ണെ​​ന്ന് പ​​റ​​ഞ്ഞ് മാ​​റി​​നി​​ല്‍​ക്കു​​ന്ന പു​​തു​​ത​​ല​​മു​​റ​​യ്ക്കും ക​​ര്‍​ഷ​​ക​​ര്‍​ക്കു മു​​മ്പി​​ലും അ​​റി​​വും ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും ചേ​​ര്‍​ത്ത് എ​​ങ്ങ​​നെ കൃ​​ഷി ലാ​​ഭ​​ക​​ര​​മാ​​ക്കാ​​മെ​​ന്ന് തെ​​ളി​​യി​​ക്കു​​ക​​യാ​​ണ് ഇ​വ​ർ.

Tags : NattuVishesham DistrictNews

Recent News

Corehub Up