x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും​ ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 19, 2026 12:19 AM IST | Updated: October 19, 2026 12:19 AM IST

ചാ​ത്ത​ന്നൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ അ​ര്‍​ധ​രാ​ത്രി​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ര്‍ മ​രി​ച്ചു. വേ​ള​മാ​നൂ​ര്‍ പ​ക​ല്‍​കു​റി ആ​യി​ര​വി​ല്ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പം കി​ഴ​ക്കും​ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍ ഉ​ണ്ണി​ത്താ​ന്‍റെ​യും വൃ​ന്ദ​യു​ടെ​യും മ​ക​ന്‍ ഹ​രി​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍ (26), സി​ബി​ന്‍ വി​ലാ​സ​ത്തി​ല്‍ സാ​ബു​വി​ന്‍റെ​യും സി​നി​യു​ടെ​യും മ​ക​ന്‍ ബി​ബി​ന്‍ ബാ​ബു(25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​രം​കോ​ട് സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ല്ലി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്പി​ന്നിം​ഗ് മി​ല്ലി​നു എ​തി​ര്‍​വ​ശ​ത്തു​ള്ള കൊ​ല്ലം ഭാ​ഗ​ത്തേ​യ്ക്കു​ള്ള സ​ര്‍​വീ​സ് റോ​ഡി​ല്‍ നി​ന്നും ആ​റു​വ​രി പാ​ത​യി​ലേ​യ്ക്ക് ബൈ​ക്ക് ക​ട​ന്ന​പ്പോ​ള്‍ എ​തി​ര്‍ ദി​ശ​യി​ല്‍​നി​ന്നു വ​ന്ന കാ​ര്‍ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നും കൊ​ല്ലം ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ. നി​സാ​ര​പ​രി​ക്കു​ക​ളേ​റ്റ കാ​ര്‍ യാ​ത്ര​ക്കാ​രെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ​യ​നാ​ട്ടി​ൽ സോ​ളാ​ര്‍ ക​മ്പി​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഹ​രി​കൃ​ഷ്ണ​ന്‍‌. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്. സ​ഹോ​ദ​രി​മാ​ര്‍: സു​ജി​ത്ര,രേ​ഷ്മ. ക​ര്‍​ണാ​ട​ക​യി​ല്‍ ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്ന ബി​ബി​നും വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്. സ​ഹോ​ദ​ര​ന്‍: പ​രേ​ത​നാ​യ സി​ബി​ന്‍. അ​പ​ക​ട​ത്തി​ൽ ചാ​ത്ത​ന്നൂ​ര്‍ പൊ​ലി​സ് കേ​സെ​സ​ടു​ത്തു.

Tags : Two young men died in a collision

Recent News

Corehub Up