x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം

വെബ് ഡെസ്ക്
Published: October 19, 2026 12:10 AM IST | Updated: October 19, 2026 12:10 AM IST

പാ​ലാ: ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം വീ​ണ്ടും വ​ര്‍​ധി​ച്ചു. പാ​ലാ ടൗ​ണ്‍, സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​നും ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളി​നും സ​മീ​പം, ചെ​ത്തി​മ​റ്റം, ക​ട​പ്പാ​ട്ടൂ​ര്‍, റി​വ​ര്‍​ വ്യൂ റോ​ഡ്, ടൗ​ണ്‍​ഹാ​ള്‍ പ​രി​സ​രം തു​ട​ങ്ങി​യ​ ഇട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ള്‍ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്.

സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ തെ​രു​വു​നാ​യ്ക്കളെ ക​ണ്ട് പേ​ടി​ച്ചോ​ടി വീ​ണ സം​ഭ​വ​മു​ണ്ടാ​യി. നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബൈ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ന് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ക്കേ​റ്റു.

രാ​വി​ലെ​യും രാ​ത്രി​യി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ത്തു​ന്ന​വ​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ടൗ​ണു​ക​ളി​ല്‍ ആ​ഹാ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ കി​ട​ക്കു​ന്നി​ട​ത്താ​ണ് നാ​യ്ക്ക​ള്‍ ഏ​റെ​യു​ള്ള​ത്. ചി​ല​ര്‍ ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ഗ​ര​പ്ര​ദേ​ശ​ത്തെ തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് എ​ത്തി​ച്ചു​ ന​ല്‍​കു​ന്ന​തിനാൽ നാ​യ്ക്ക​ള്‍ ടൗ​ണി​ല്‍​നി​ന്നു പോ​കാ​തെ ഇ​വി​ടെ​ത്ത​ന്നെ പെ​റ്റു​പെ​രു​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ആ​റ്റു​തീ​ര​ങ്ങ​ളി​ലും നാ​യ്ക്ക​ള്‍ വി​ല​സു​ക​യാ​ണ്. രാ​ത്രി ആ​റ്റു​തീ​ര​ത്ത് ഹോ​ട്ട​ലു​ക​ളി​ലെ​യും ത​ട്ടു​ക​ട​ക​ളി​ലെ​യും ആ​ഹാ​രാ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​ടു​ന്ന​ത് നാ​യ്ക്ക​ള്‍ ആ​ഹാ​ര​മാ​ക്കു​ന്നു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തും ഇ​വ പെ​രു​കു​ന്ന​തി​ന് ഇ​ട​യാ​ക്കു​ന്നു. നാ​യ്ക്ക​ൾ കടി​പി​ടി കൂ​ടു​ന്ന​തും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കു നേ​രേ കു​ര​ച്ചുചാ​ടു​ന്ന​തും ഭ​യം ജ​നി​പ്പി​ക്കു​ന്നു​.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പു തെ​രു​വു​നാ​യ്ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​ന്ധ്യം​ക​ര​ണം ന​ട​ത്തി പെ​റ്റു​പെ​രു​കു​ന്ന​തു ത​ട​യു​ന്ന​തി​നു​മാ​യി പാലാ മൃ​ഗാ​ശു​പ​ത്രി​യോ​ടുചേ​ര്‍​ന്ന് 25ഓ​ളം കൂ​ടു​ക​ള്‍ നി​ര്‍​മി​ച്ചി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ നാ​യപ​രി​പാ​ല​നം സം​സ്ഥാ​ന​ത​ല​ത്തി​ല്‍ത​ന്നെ ശ്ര​ദ്ധ​യും നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍, ക്ര​മേ​ണ ന​ഗ​ര​സ​ഭ പ​രി​പാ​ല​ന​ത്തി​ല്‍നി​ന്നു പി​ന്തി​രി​ഞ്ഞ​തോ​ടെ​യാ​ണ് ന​ഗ​ര​ത്തി​ല്‍ തെ​രു​വു​നാ​യശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​യ​ത്.

അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

 

Tags : NattuVishesham DistrictNews

Recent News

Corehub Up