പറവൂർ: വയോധികനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മടപ്ലാതുരുത്ത് ലേബർ കവലയിൽ കിഴക്കേവീട്ടിൽ കാർബിൻ റോച്ച (72) യാണ് മരിച്ചത്. ഇരു കൈകളുടേയും ഞരമ്പുകൾ മുറിച്ച ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലിസ് നിഗമനം.
റിട്ടയേർഡ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഇദ്ദേഹം ഭാര്യയും മക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇന്നലെ വൈകിട്ട് അഞ്ചോടെ വീടിന് മുന്നിലെ ലൈറ്റുകൾ തെളിഞ്ഞ് കിടക്കുന്നത് കണ്ട നാട്ടുകാർ സംശയം തോന്നിയതിനെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടത്.
വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ഫോറൻസിക് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകും. സംസ്കാരം അതിന് ശേഷം നടക്കും. ഭാര്യ: സ്റ്റെല്ല. മകൾ: കവിത റോച്ച (പറവൂർ സഹകരണ ബാങ്ക്).
Tags : Elderly man found dead