x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ര​മ്പ​ര്യത്ത​നി​മ​യി​ൽ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് ഉ​ഴ​വൂ​രി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 18, 2026 11:58 PM IST | Updated: October 18, 2026 11:58 PM IST

കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നെ ഉ​ഴ​വൂ​ർ സെന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ന​ട​വി​ളി​ക​ളോ​ടെ ഇ​ട​വ​ക​ജ​നം സ്വീ​ക​രി​ക്കു​ന്നു.

ഉ​ഴ​വൂ​ർ: ന​ട​വി​ളി​ക​ളും ആ​ഘോ​ഷ​പ്പെ​രു​മ​യും സ​മ്മാ​നി​ച്ച പാ​ര​മ്പ​ര്യ​ത്ത​നി​മ​യി​ൽ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് സെ‌​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം. വേ​റി​ട്ട അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ലൂ​ടെ ഉ​ഴ​വൂ​രി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​നേ​ടി​യ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നെ നാ​ട് ഒ​ന്നാ​കെ​യാ​ണ് വ​ര​വേ​റ്റ​ത്.

ഏ​ഴ് ഇ​ല്ലം എ​ഴു​പ​ത്തി​ര​ണ്ടു കു​ടും​ബം എ​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി ലീ​ജി​യ​ൻ ഓ​ഫ് മേ​രി അം​ഗ​ങ്ങ​ളും കെ​സി​ഡ​ബ്ല്യു​എ അം​ഗ​ങ്ങ​ളും യൂ​ണി​ഫോം അ​ണി​ഞ്ഞ് ദേ​വാ​ല​യ​ത്തി​ന്‍റെ ന​ട​യി​ൽ മു​ക​ൾ മു​ത​ൽ താ​ഴെ വ​രെ ര​ണ്ടു നി​ര​യാ​യി മു​ത്തു​ക്കു​ട​ക​ൾ പി​ടി​ച്ച് അ​ണി​നി​ര​ന്നാ​ണ് ന​വാ​ഭി​ഷി​ക്ത​നാ​യി എ​ത്തി​യ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നെ വ​ര​വേ​റ്റ​ത്.

കൈ​ക്കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ൾ അ​ണി​യി​ച്ചും ബൊ​ക്ക ന​ൽ​കി​യും ബി​ഷ​പ്പി​നെ സ്നേ​ഹാ​ദ​രം ന​ൽ​കി. ഈ ​സ​മ​യം ന​ട​വി​ളി​ക​ളും വാ​ദ്യ​മേ​ള​ങ്ങ​ളും സ്വീ​ക​ര​ണ​ത്തി​നു കൊ​ഴു​പ്പേ​കി. ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ വി​കാ​രി ഫാ. ​അ​ല​ക്സ് ആ​ക്ക​പ്പ​റ​മ്പി​ൽ ക​ത്തി​ച്ച മെ​ഴു​കു​തി​രി ബി​ഷ​പ്പി​ന് സ​മ്മാ​നി​ച്ചു.
തു​ട​ർ​ന്ന് ബി​ഷ​പ്പി​ന്റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫൊ​റോ​നാ​യി​ലെ​യും ഇ​ട​വ​ക​യി​ലെ​യും വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണം ന​ട​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം സ്തോ​ത്ര ഗീ​തം ആ​ല​പി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ട​വ​ക​യെ​യും സം​ഘ​ട​ന​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ശം​സ​ക​ളും സ്നേ​ഹാ​ദ​ര​വു​ക​ളും ബി​ഷ​പ്പി​ന് സ​മ്മാ​നി​ച്ചു.


സ​ന്തോ​ഷ​വും സം​തൃ​പ്തി​യും പ​ങ്കു​വ​ച്ച് ബിഷപ്

അ​ഞ്ചു വ​ർ​ഷ​ക്കാ​ലം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി​യാ​യി സേ​വ​നം ചെ​യ്ത മ​ണ്ണി​ലേ​ക്ക് എ​ത്തി​യ പു​രോ​ഹി​ത ശ്രേ​ഷ്ഠ​നെ നാ​ട് വ​ര​വേ​ൽ​ക്കു​മ്പോ​ൾ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ മ​നം നി​റ​യെ സ​ന്തോ​ഷ​വും സം​തൃ​പ്തി​യു​മാ​യി​രു​ന്നു.
ഈ ​സ​ന്തോ​ഷം സ​ന്ദേ​ശ​ത്തി​ൽ ബി​ഷ​പ് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. സ്വീ​ക​ര​ണ​വേ​ള​യി​ലെ പ്ര​ത്യേ​ക സാ​ന്നി​ധ്യ​ങ്ങ​ളെ മ​നം​നി​റ​ഞ്ഞ് ന​ന്ദി​യോ​ടെ ബി​ഷ​പ് അ​നു​സ്മ​രി​ച്ചു.

ദൈ​വ​കൃ​പ​യു​ടെ ആ​ഴം സ​മ്മാ​നി​ക്കാ​ൻ ഉ​ഴ​വൂ​രി​ലെ ശു​ശ്രൂ​ഷാ​വേ​ള​യി​ൽ ക​ഴി​ഞ്ഞ​താ​യി ബി​ഷ​പ് ഓ​ർ​മി​ച്ചു. മി​ഷ​ൻ ചൈ​ത​ന്യ​ത്തി​ന്‍റെ പ്ര​ചാ​ര​ക​രാ​യി സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നു​മാ​യി പ്ര​ത്യേ​കം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ൽ ആ​ഹ്വാ​നം ചെ​യ്തു.

2019 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് വി​കാ​രി​യാ​യി മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ൽ ഉ​ഴ​വൂ​രി​ൽ സേ​വ​നം ചെ​യ്തത്.

ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ നാ​ടി​ന്‍റെ ഹൃദ​യ​ത്തി​ൽ ഇ​ടം​നേ​ടി​യാ​ണ് അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യു​ടെ അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up