x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ക​പ്പ​ലം വ​ന​പാ​ത വൃ​ത്തി​യാ​ക്കാ​ൻ കൂ​ട്ടാ​യ്മ

വെബ് ഡെസ്ക്
Published: October 18, 2026 11:12 PM IST | Updated: October 18, 2026 11:12 PM IST

എ​രു​മേ​ലി ക​രി​മ്പി​ൻ​തോ​ട് പാ​ത​യി​ൽ ചാ​ക്കു​ക​ളി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ.

എ​രു​മേ​ലി: ഒ​രു ഡ​സ​നി​ലേ​റെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​വ​യു​ടെ ചു​വ​ട്ടി​ലും മാ​ലി​ന്യ​ങ്ങ​ൾ നി​റ​യു​ന്ന എ​രു​മേ​ലി​യി​ലെ ക​ന​ക​പ്പ​ലം ക​രി​മ്പി​ൻ​തോ​ട്-​മു​ക്ക​ട റോ​ഡി​ൽ വീ​ണ്ടും വൃ​ത്തി​യാ​ക്ക​ൽ ദൗ​ത്യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും വ​ന​പാ​ല​ക​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ഇ​റ​ങ്ങു​ന്നു.

നാ​ളെ രാ​വി​ലെ 8.30 മു​ത​ൽ ശു​ചീ​ക​ര​ണം തു​ട​ങ്ങു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും കോ​ട്ട​യം നേ​ച്ച​ർ ക്ല​ബ് അം​ഗ​ങ്ങ​ളും വ​ന​പാ​ല​ക​ർ​ക്കൊ​പ്പം ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ, വെ​ൺ​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത ദി​വ​സം വീ​ണ്ടും മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി. രാ​ത്രി​യാ​കു​മ്പോ​ൾ മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യി​രു​ന്ന​താ​ൽ മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി​യി​ല്ല. എ​ന്നും പ​ട്രോ​ളിം​ഗ് ന​ട​ത്താ​ൻ പ്രാ​യോ​ഗി​ക​മാ​യി ക​ഴി​യി​ല്ല. മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​വ​രെ പി​ടി​ക്കാ​ൻ കാ​മ​റാ​നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. 20ന് ​ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up