അപകടത്തില് തകര്ന്ന ഓട്ടോ.
തൊടുപുഴ: ആനയാടിക്കുത്ത് സന്ദര്ശിക്കാനെത്തിയവര് സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടു പേര്ക്ക് പരിക്കേറ്റു. അമ്പലപ്പുഴയില്നിന്നെത്തിയ ബീമാ മന്സിലില് നൗഷാദ് (45), ഷാജിത (41), അഹമ്മദ് (7), നിയ (13), നിഷാന(14),നിഷാദ് (14), നിയാസ് (18), സജീന (42) എന്നിവര്ക്കാണ് പരിക്കേറ്റത്.
ഇവര് വെള്ളചാട്ടം കണ്ടു മടങ്ങുന്നതിനിടെ നെയ്യശേരി - തോക്കുമ്പന് സാഡില് റോഡിലെ കുത്തിറക്കത്തില് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിയുകയായിരുന്നു. സമീപത്തെ വൈദ്യുതി പോസ്റ്റില് ഇടിച്ചാണ് ഓട്ടോ മറിഞ്ഞത്. വൈദ്യുതി പോസ്റ്റും ഒടിഞ്ഞു. അപകടത്തില് ഓട്ടോ പൂര്ണമായും തകര്ന്നു.
ഇന്നലെ വൈകുന്നേരം 4.45നായിരുന്നു അപകടം. പരിക്കുപറ്റിയവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
Tags : NattuVishesham DistrictNews