പാലത്തിലൂടെ മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്നു.
ആലപ്പുഴ: പൊതുജനങ്ങളുടെ യാത്രാമാർഗങ്ങൾക്ക് പുതുഗതിവേഗം നൽകി വേമ്പനാട് കായലിന്റെ ഇരുകരകളെയും കോർത്തിണക്കി മാക്കേക്കടവ്-നേരേക്കടവ് പാലം യാഥാർഥ്യമായി. 800 മീറ്റർ നീളത്തിൽ നിർമിച്ച പാലത്തിലൂടെ എറണാകുളം, തുറവൂർ, ചേർത്തല മേഖലകളിൽനിന്ന് എളുപ്പം വൈക്കത്തേക്ക് എത്താം. ആലപ്പുഴയിൽനിന്നു കൊച്ചിയിൽനിന്നു വൈക്കം ക്ഷേത്രത്തിലേക്കും ഏറ്റുമാനൂരിലേക്കും പൊതുജനങ്ങൾക്ക് പെട്ടെന്നെത്താൻ സാധിക്കും.
ആലപ്പുഴ: പൊതുജനങ്ങളുടെ യാത്രാമാർഗങ്ങൾക്ക് പുതുഗതിവേഗം നൽകി വേമ്പനാട് കായലിന്റെ ഇരുകരകളെയും കോർത്തിണക്കി മാക്കേക്കടവ്-നേരേക്കടവ് പാലം യാഥാർഥ്യമായി. 800 മീറ്റർ നീളത്തിൽ നിർമിച്ച പാലത്തിലൂടെ എറണാകുളം, തുറവൂർ, ചേർത്തല മേഖലകളിൽനിന്ന് എളുപ്പം വൈക്കത്തേക്ക് എത്താം. ആലപ്പുഴയിൽനിന്നു കൊച്ചിയിൽനിന്നു വൈക്കം ക്ഷേത്രത്തിലേക്കും ഏറ്റുമാനൂരിലേക്കും പൊതുജനങ്ങൾക്ക് പെട്ടെന്നെത്താൻ സാധിക്കും. അരൂർ, ചേർത്തല പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്ര സമയം ഗണ്യമായി കുറയും. വേമ്പനാട് കായലിനടുത്ത് സ്ഥിതിചെയ്യുന്ന പ്രധാന മത്സ്യമാർക്കറ്റായ കോലത്തുംകടവിലേക്ക് മത്സ്യവ്യാപാരികൾക്ക് പെട്ടെന്ന് എത്തിച്ചേരാനും വേഗത്തിലുള്ള ചരക്ക് നീക്കത്തിനും പാലം വഴിതുറക്കും.
എറണാകുളം, ആലപ്പുഴ ജില്ലാ ആസ്ഥാനങ്ങളോടൊപ്പം പാലം യാഥാർഥ്യമായതോടെ കോട്ടയം ജില്ലാ ആസ്ഥാനത്തേക്കും നിലവിലുള്ള ദൂരം 40 കിലോമീറ്ററായി കുറയും. തുറവൂർ പമ്പ തീർഥാടനപാതയുടെ അഭിവാജ്യഘടകമായ ഈ പാലം വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ശബരിമല തീർഥാടനത്തിനും ഉതകുംവിധമാണ് നിർമിച്ചത്.ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ തൈക്കാട്ടുശേരി പഞ്ചായത്ത്, കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം പഞ്ചായത്ത് എന്നിവിടങ്ങൾ ബന്ധിപ്പിച്ചാണ് മാക്കേക്കടവ്-നേരെകടവ് പാലം നിർമിച്ചത്. വേമ്പനാട്ടുകായലിൽ ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് 800 മീറ്റർ നീളവും ഏഴരമീറ്റർ വീതിയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ക്യാരേജ്വേയും ഇരുവശങ്ങളിലുമായി ഒന്നരമീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്.
ആകെ 22 സ്പാനുകളുള്ള പാലത്തിൽ മാക്കേക്കടവ് ഭാഗത്ത് 40. 20 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 48.40 മീറ്ററിൽ കണക്ടിംഗ് റോഡും സജ്ജമാക്കിയിട്ടുണ്ട്. നേരേകടവ് ഭാഗത്ത് 52.22 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 73.26 മീറ്ററിൽ നീളത്തിൽ കണക്ടിംഗ് റോഡും നിർമിച്ചിട്ടുണ്ട്.
Tags : NattuVishesham DistrictNews