x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്താ​ഘോ​ഷം: ന​ഗ​ര​സ​ഭ നി​ർ​ബ​ന്ധി​ത പി​രി​വ് ന​ട​ത്തു​ന്ന​താ​യി ആ​രോ​പ​ണം

വെബ് ഡെസ്ക്
Published: August 14, 2026 01:19 AM IST | Updated: August 14, 2026 01:19 AM IST

ക​ച്ച​വ​ട​ക്കാ​രു​ടെ ത​ട്ടു​ക​ൾ മാ​റ്റു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ: അ​ത്താ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ നി​ർ​ബ​ന്ധി​ത പി​രി​വു ന​ട​ത്തു​ന്ന​താ​യി പ​രാ​തി. അ​ത്തം മു​ത​ൽ പ​ത്ത് ദി​വ​സ​ത്തേ​യ്ക്ക് പൂ​ക്ക​ച്ച​വ​ട​ത്തി​നാ​യെ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രോ​ടാ​ണ് സം​ഘാ​ട​ക​രും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല വാ​ട​ക​യെ​ന്ന പേ​രി​ൽ വ​ൻ പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ലാ​യം കോം​പ്ല​ക്സി​ലെ ക​ട​ക​ൾ​ക്ക് മു​ന്നി​ലു​ള്ള സ്ഥ​ല​മെ​ല്ലാം മീ​റ്റ​ർ ക​ണ​ക്കി​ന് അ​ള​ന്ന് പ​ണം വാ​ങ്ങു​ന്ന സം​ഘാ​ട​ക​ർ ഇ​ത്ത​വ​ണ സ്വ​കാ​ര്യ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പൂ​ക്ക​ച്ച​വ​ട​ക്കാ​ർ ഇ​രി​ക്കു​ന്ന സ്ഥ​ല​ത്തി​നും വാ​ട​ക പി​രി​ക്കാ​നി​റ​ങ്ങി​യ​ത് നാ​ട്ടു​കാ​രെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ഞെ​ട്ടി​ച്ചു. മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തു​ള്ള സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ന് മു​ന്നി​ൽ പൂ​ക്ക​ച്ച​വ​ട​ത്തി​നാ​യി ഷെ​ഡ് കെ​ട്ടി​യ​വ​രോ​ട് വ​ൻ​തു​ക​യാ​ണ് പി​രി​വ് ചോ​ദി​ച്ച​തെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

ത​മി​ഴ്ക​ച്ച​വ​ട​ക്കാ​ർ തു​ക കേ​ട്ട് ഞെ​ട്ടി ത​ങ്ങ​ളു​ടെ സ​ങ്ക​ടം പ​റ​ഞ്ഞ​തോ​ടെ തു​ക അ​ല്പം കു​റ​ച്ചെ​ങ്കി​ലും അ​ത്ര​യും തു​ക ത​രാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞ​തോ​ടെ അ​വി​ടെ​യി​ട്ടി​രു​ന്ന ത​ട്ടും മേ​ശ​ക​ളും മ​റ്റും ട്രാ​ക്ട​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് പൂ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന് ലൈ​സ​ൻ​സ് വേ​ണ​മെ​ന്ന പേ​രും പ​റ​ഞ്ഞാ​ണ് അ​ത്താ​ഘോ​ഷ ക​മ്മി​റ്റി​ക്കാ​ർ പി​ടി​ച്ചു​പ​റി​ക്ക് മു​തി​ർ​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

അ​തേ സ​മ​യം ന​ഗ​ര​സ​ഭ​യു​ടെ ക​ട മു​റി​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത​വ​രെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് അ​വ​രു​ടെ ക​ട​ക​ളു​ടെ മു​ന്നി​ൽ സം​ഘാ​ട​ക​ർ പൂ​ക്ക​ച്ച​വ​ട​ത്തി​നാ​യി പ​ണം വാ​ങ്ങി സ്ഥ​ലം തി​രി​ച്ചു കൊ​ടു​ക്കു​ന്ന​ത്. അ​ത്താ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണ​പ്പി​രി​വ് ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രി​ൽ നി​ന്ന് ഭീ​മ​മാ​യ തു​ക ചോ​ദി​ച്ച​ത് നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ചു.

ഇ​ന്ന​ലെ വൈ​കി​ട്ട് പി​രി​വി​നി​ടെ​യു​ണ്ടാ​യ ത​ട്ട് പൊ​ളി​പ്പി​ക്ക​ലി​ന് ബി​ജെ​പി നേ​താ​വാ​യ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്‌​സ​നും ഇ​ട​ത്, വ​ല​തു മു​ന്ന​ണി​ക​ളി​ൽ​പ്പെ​ട്ട ജ​ന​റ​ൽ ക​ൺ​വീ​ന​റും സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​റും മ​റ്റു​മു​ണ്ടാ​യി​രു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഫു​ട്പാ​ത്തി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന് പി​രി​വ് വാ​ങ്ങി​യി​രു​ന്ന സം​ഘാ​ട​ക​ർ, ഫു​ട്പാ​ത്ത് ക​ച്ച​വ​ടം ഹൈ​ക്കോ​ട​തി വി​ല​ക്കി​യ​തോ​ടെ​യാ​ണ് ക​ട​ക​ളു​ടെ മു​ന്നി​ലെ സ്ഥ​ലം അ​ള​ന്ന് കൊ​ടു​ത്ത് പ​ണം വാ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം ലാ​യം റോ​ഡ​രി​കി​ലും മ​റ്റും ത​ട്ടു​ക​ൾ ഇ​ട്ട​വ​രോ​ട് ലൈ​സ​ൻ​സി​ല്ലാ​തെ ക​ച്ച​വ​ടം ചെ​യ്യ​രു​തെ​ന്ന് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ന്നും അ​ത് വ​ക​വ​യ്ക്കാ​തെ അ​വ​ർ ത​ട്ട് ഇ​ട്ട​താ​ണ് നീ​ക്കാ​ൻ കാ​ര​ണ​മെ​ന്നു​മാ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​പി.​എ​ൽ.​ബാ​ബു പ​റ​ഞ്ഞ​ത്.

Tags : Nattuvishesham Districtnews Festival

Recent News

Corehub Up