x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​യി​ഗ്രാ​മ​ത്തി​ല്‍ 45 ദി​വ​സം നീ​ളു​ന്ന അ​മ​ച്വ​ര്‍ നാ​ട​ക​മേ​ള

വെബ് ഡെസ്ക്
Published: September 13, 2026 01:47 AM IST | Updated: September 13, 2026 01:47 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സ​ത്യ​സാ​യി ബാ​ബ​യു​ടെ 101-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശ്രീ ​സ​ത്യ​സാ​യി ഗ്രാ​മം ഗ്ലോ​ബ​ല്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തോ​ന്ന​യ്ക്ക​ല്‍ സാ​യി​ഗ്രാ​മ​ത്തി​ല്‍ 45 ദി​വ​സം നീ​ളു​ന്ന സം​സ്ഥാ​ന​ത​ല അ​മ​ച്വ​ര്‍ നാ​ട​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. 16 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 30 വ​രെ​യാ​ണ് മേ​ള.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 16ന് ​ഉ​ച്ച​യ്ക്ക് 12ന് ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ഗോ​പ​കു​മാ​ര​ന്‍ നാ​യ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സൂ​ര്യ കൃ​ഷ്ണ​മൂ​ര്‍​ത്തി, ആ​ര്‍​ക്കി​ടെ​ക്ട് ശ​ങ്ക​ര്‍, ബി.​ഡി. ദ​ത്ത​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ്ര​ത്യേ​ക സ​മി​തി തി​ര​ഞ്ഞെ​ടു​ത്ത 15 മി​ക​ച്ച മ​ല​യാ​ള അ​മ​ച്വ​ര്‍ നാ​ട​ക​ങ്ങ​ളാ​ണ് മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം ഒ​രു​ല​ക്ഷം, അ​ന്പ​തി​നാ​യി​രം, 25000 രൂ​പ​യും മൊ​മെ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഓ​രോ നാ​ട​ക​സം​ഘ​ത്തി​നും 10,000 രൂ​പ യാ​ത്രാ​ബ​ത്ത​യും മേ​ള ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ല്‍​കും. നാ​ട​കാ​വ​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ സ്റ്റേ​ജ്, ലൈ​റ്റ്, സൗ​ണ്ട് സം​വി​ധാ​ന​ങ്ങ​ളും സാ​യി​ഗ്രാ​മ​ത്തി​ല്‍ സം​ഘാ​ട​ക​ര്‍ ഒ​രു​ക്കും. ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​രാ​ജാ വാ​ര്യ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Festival

Recent News

Corehub Up