x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​രം​കു​ളം സ​ബ് ട്ര​ഷ​റി എ​ഫ്ഡി ത​ട്ടി​പ്പ്: പ​രാ​തി​ക്കാ​ർ​ക്ക് 5.79 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

വെബ് ഡെസ്ക്
Published: September 13, 2026 02:22 AM IST | Updated: September 13, 2026 02:22 AM IST

പ്രതീകാത്മക ചിത്രം

പൊ​ന്നാ​നി: ച​ങ്ങ​രം​കു​ളം സ​ബ് ട്ര​ഷ​റി ഓ​ഫി​സി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക്കാ​രാ​യ നാ​ല് കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്ക് കോ​ട​തി​ച്ചെ​ല​വ​ട​ക്കം സ​ർ​ക്കാ​ർ 5,79,860 രൂ​പ​യും അ​തി​ന്‍റെ പ​ലി​ശ​യും ന​ൽ​ക​ണ​മെ​ന്ന് പൊ​ന്നാ​നി മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി​ച്ചു. 2018 ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ച​ങ്ങ​രം​കു​ളം സ​ബ് ട്ര​ഷ​റി​യി​ലെ ജൂ​നി​യ​ർ അ​ക്കൗ​ണ്ട് കെ. ​സ​ന്തോ​ഷ് ച​ങ്ങ​രം​കു​ളം ട്ര​ഷ​റി​യി​ൽ നി​ന്നും പൊ​ന്നാ​നി ട്ര​ഷ​റി​യി​ൽ നി​ന്നും ട്ര​ഷ​റി ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മോ​ഷ്ടി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേ​സ്. കോ​ണ്‍​ട്രാ​ക്ട​ർ​മാ​രാ​യ ടി.​വി. ഷാ​ലു, ടി.​വി. ഉ​ണ്ണി, എ.​വി. അ​നീ​ഷ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ ഇ​ങ്ങ​നെ ല​ഭി​ച്ച ട്ര​ഷ​റി ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​രാ​ർ പ്ര​വൃ​ത്തി​ക്ക് ഈ​ടാ​യി ന​ൽ​കി.

പെ​ൻ​ഷ​ൻ​കാ​ർ അ​ട​ക്ക​മു​ള്ള നി​ക്ഷേ​പ​ക​രി​ൽനി​ന്ന് ഇ​ൻ​കം ടാ​ക്സ് തു​ക മു​ൻ​കൂ​ർ പി​ടി​ക്കാ​ൻ എ​ന്ന പേ​രി​ൽ ചെ​ക്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ സ​ന്തോ​ഷ് അ​തി​ലെ തു​ക അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. ഇ​ക്കാ​ര്യം ക​ണ്ടു​പി​ടി​ച്ച​തോ​ടെ​യാ​ണ് എ​ഫ്ഡി സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. സം​ഭ​വ​ത്തി​ൽ ട്ര​ഷ​റി കൗ​ണ്ട​ർ വ​ഴി​യ​ല്ലാ​തെ ന​ൽ​കി​യ പ​ണ​ത്തി​ന് ട്ര​ഷ​റി വ​കു​പ്പി​നും സ​ർ​ക്കാ​രി​നും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.

ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യ കെ. ​സ​ന്തോ​ഷ് 2019ൽ ​മ​രി​ച്ചു. വ്യാ​ജ എ​ഫ്ഡി വ​ഴി ന​ഷ്ട​പ്പെ​ട്ട പ​ണം കി​ട്ടു​ന്ന​തി​നാ​ണ് കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​വ​രി​ൽ ടി.​വി. ഉ​ണ്ണി​ക്ക് 71200 രൂ​പ​യും ടി.​വി. ശാ​ലു​വി​ന് 3,29700 രൂ​പ​യും അ​നീ​ഷി​ന് 25300 രൂ​പ​യും മു​ഹ​മ്മ​ദ് ഇ​ക്ബാ​ലി​ന് 60000 രൂ​പ​യും ഉ​ൾ​പ്പെ​ടെ 4,86,000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 93662 രൂ​പ​യും ന​ൽ​ക​ണ​മെ​ന്നാ​ണ് മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് എം. ​നി​ഖി​ൽ ദേ​വ് ഉ​ത്ത​ര​വി​ട്ട​ത്.

ധ​ന​വ​കു​പ്പ് സെ​ക്ര​ട്ട​റി, ക​ള​ക്ട​ർ, ട്ര​ഷ​റി ഡ​യ​റ​ക്ട​ർ, മ​ല​പ്പു​റം ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ, ച​ങ്ങ​രം​കു​ളം ട്ര​ഷ​റി ഓ​ഫീ​സ​ർ എ​ന്നി​വ​രും അ​ന്ന​ത്തെ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം എ​ട്ടു പേ​രാ​യി​രു​ന്നു കേ​സി​ലെ എ​തി​ർ​ക​ക്ഷി​ക​ൾ. വാ​ദി​ക​ൾ​ക്കു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കെ.​എ. പ​ത്മ​കു​മാ​ർ, എം.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രും എ​തി​ർ​ക​ക്ഷി​ക​ൾ​ക്കു​വേ​ണ്ടി എ. ​ഷി​നോ​ദും ഹാ​ജ​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews Order

Recent News

Corehub Up