x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​ബ്രാ ലൈ​നി​ൽ നി​ർ​ത്തി സ്വ​കാ​ര്യ ബ​സിന്‍റെ നിയമലംഘനം; വീ​ട്ട​മ്മ​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് ട്രാ​വ​ല​ർ

വെബ് ഡെസ്ക്
Published: September 13, 2026 03:04 AM IST | Updated: September 13, 2026 03:04 AM IST

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ ട്രാ​വ​ല​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യം

കൊ​യി​ലാ​ണ്ടി:​അ​രി​ക്കു​ളം കു​രു​ടി​മു​ക്കി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ ട്രാ​വ​ല​ർ വാ​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.​കു​രു​ടി​മു​ക്കി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​പ​രി​ക്കേ​റ്റ പ​റ​മ്പ​ത്ത് ഏ​ല​ത്തി​ൽ അ​ബ്ദു​ള്ള​യു​ടെ മ​ക​ൾ സു​ബൈ​ദ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

കു​രു​ടി​മു​ക്ക് ജം​ഗ്ഷ​നി​ല്‍ സീ​ബ്രാ ലൈ​നി​ന് സ​മീ​പം ആ​യി​രു​ന്നു സം​ഭ​വം. സീ​ബ്രാ ലൈ​നി​ൽ നി​ർ​ത്തി​യി​ട്ട സ്വ​കാ​ര്യ ബ​സി​നു മു​ന്നി​ലൂ​ടെ റോ​ഡ് ക്രോ​സ് ചെ​യ്യു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള സീ​ബ്രാ​ലൈ​നി​ൽ നി​യ​മം തെ​റ്റി​ച്ച് ബ​സ് നി​ർ​ത്തി​യി​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.​

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട സീ​ബ്രാ​ലൈ​നി​ൽ ബ​സ് ത​ട​സ​മാ​യി നി​ർ​ത്തി​യ​തോ​ടെ മ​റു​വ​ശ​ത്തു​നി​ന്ന് വ​ന്ന ട്രാ​വ​ല​ർ, റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന സു​ബൈ​ദ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.

ബ​സി​ന് മു​ന്നി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ സു​ബൈ​ദ​യെ തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലൂ​ടെ​യെ​ത്തി​യ ട്രാ​വ​ല​ർ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ട​യു​ട​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഓ​ടി​യെ​ത്തി യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

 

.

Tags : Nattuvishesham DistrictNews DeepikaNews Traveller van

Recent News

Corehub Up