പ്രതീകാത്മക ചിത്രം
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ച് മുതല്‍ വൈദ്യരങ്ങാടി-രാമനാട്ടുകര - മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം-മടവൂർ വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഈ റൂട്ടുകളിൽ പൂർണമായും ഗതാഗതം നിയന്ത്രിക്കും. വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താമരശേരി, ബാലുശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പടനിലം- കളരിക്കണ്ടി -വരട്ട്യാക്ക് -പെരിങ്ങളം- വഴിയും മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ്-പെരിങ്ങളം- വഴിയും കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ- പാവങ്ങാട്- നടക്കാവ് വഴിയും യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ- രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴിയും കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.
സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ് - മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ - മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയുളള റോഡുകളിൽ യാതൊരു വിധ വാഹന പാര്‍ക്കിംഗും അനുവദിക്കില്ല.