x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ക്ക​നാ​ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

വെബ് ഡെസ്ക്
Published: September 13, 2026 04:13 AM IST | Updated: September 13, 2026 04:13 AM IST

കു​ഴി​ക്കാ​ട്ടു​മൂ​ല പ​ള്ളി​ക്കു​സ​മീ​പം ഓ​വ​ർ​ലോ​ഡി​ൽ പൊ​ട്ടി​ത്തെ​റി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​ത്തി​യെ​രി​യു​ന്നു.

കാ​ക്ക​നാ​ട്: ഐ​എം​ജി ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ കു​ഴി​ക്കാ​ട്ടു​മൂ​ല പ​ള്ളി​ക്കു​സ​മീ​പം 160 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​റി​നു തീ​പി​ടി​ച്ചു. തി​ര​ക്കേ​റി​യ റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.

ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നു​ള്ള തീ​യും പു​ക​യും പ​ത്തു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ പ​ട​ർ​ന്നു.

ശേ​ഷി​യെ​ക്കാ​ൾ കൂ​ടു​ത​ൽ ലോ​ഡ് വ​ന്ന​താ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​ത്താ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് കെ​എ​സ്ഇ​ബി പ​റ​യു​ന്ന​ത്. 160 കെ​വി​യി​ൽ നി​ന്നും 260 കെ​വി​യി​ലേ​ക്ക് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ മു​ത​ൽ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​ൻ​ഫോ പാ​ർ​ക്ക്, സ്മാ​ർ​ട്ട് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ടെ​ക്കി​ക​ൾ​ക്ക് അ​വ​ധി​യാ​യ​തി​നാ​ൽ മ​റ്റു ദി​വ​സ​ങ്ങ​ളി​ലേ​തു​പോ​ലെ വാ​ഹ​ന​ത്തി​ര​ക്കു അ​നു​ഭ​വ​പ്പെ​ടാ​ത്ത​തി​നാ​ൽ മ​റ്റ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി.

ഫ​യ​ർ​ഫോ​ഴ്സും കെ​എ​സ്ഇ​ബി​യും ചേ​ർ​ന്ന് തീ ​കെ​ടു​ത്തി​യെ​ങ്കി​ലും വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ രാ​ത്രി വൈ​കി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags : NattuVishesham DistrictNews

Recent News

Corehub Up