ഉദുമ മണ്ഡലത്തിൽ വികസന സദസുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമാരുടെ ആലോചനാ യോഗത്തിൽ കെ. നീലകണ്ഠൻ എംഎൽഎ സംസാരിക്കുന്നു.
ഉദുമ: മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള ജനകീയ രൂപരേഖ തയ്യാറാക്കുന്നതിനായി വികസന സദസുകൾ സംഘടിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമായ വികസന കാഴ്ചപ്പാട് തയ്യാറാക്കുന്നതിനാണ് സദസുകൾ നടത്തുന്നതെന്നും വികസന സങ്കല്പങ്ങളെ കാലാനുസൃതമായി പുന:ക്രമീകരിക്കേണ്ടതുണ്ടെന്നും കെ. നീലകണ്ഠൻ എംഎൽഎ അറിയിച്ചു.
വികസന സദസിന്റെ അജണ്ട തയ്യാറാക്കുന്നതിനായി ചേർന്ന മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഈ മാസം 30 നകം വികസന സദസ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തു പ്രസിഡന്റുമാരായ കെ.ബി. മുഹമ്മദ് കുഞ്ഞി, കെ. ശോഭന കുമാരി, ഇ.കുഞ്ഞിരാമൻ, ആയിഷ അബൂബക്കർ, സി.കെ. സബിത, ചന്ദ്രൻ നാലാംവാതുക്കൽ, ടി.ശോഭന, എ.മുസ്തഫ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags : NattuVishesham DistrictNews