x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്ര​രോ​ഗ പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക് മി​ക​വി​ന്‍റെ വേ​ദി

വെബ് ഡെസ്ക്
Published: September 13, 2026 05:22 AM IST | Updated: September 13, 2026 05:22 AM IST

ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, കേ​ര​ള സ്റ്റേ​റ്റ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ

തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, കേ​ര​ള സ്റ്റേ​റ്റ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ൻ​സ്പ​യ​ർ 2026 ടാ​ക്കോ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് അ​പ്ഡേ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ആ​ൻ​ഡ്രൂ​സ് അ​ധ്യ​ക്ഷ​നാ​യി. ഡോ. ​പി.​എ. സേ​തു, ഡോ. ​വി. മ​ല്ലി​ക, ഡോ. ​ഒ.​യു. മ​ല്ലി​ക, ഡോ. ​ല​തി​ക, ഡോ. ​ബേ​ബി തോ​മ​സ്, ഡോ. ​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​ത്ര​രോ​ഗ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത അ​ക്കാ​ദ​മി​ക് പ​രി​പാ​ടി​യി​ൽ വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള പി​ജി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. റി​ഫ്രാ​ക്ഷ​ൻ, ഒ​ക്യു​ലോ​പ്ലാ​സ്റ്റി, ഗ്ലോ​ക്കോ​മ, തി​മി​ര ശ​സ്ത്ര​ക്രി​യ, സ്ക്വി​ന്‍റ് ആ​ൻ​ഡ് ഡി​പ്ലോ​പി​യ, യു​വൈ​റ്റി​സ്, റെ​റ്റി​നോ​പ​തി ഓ​ഫ് പ്രീ​മാ​ച്യു​രി​റ്റി, ബി​സ്കാ​ൻ അ​ൾ​ട്രാ​സോ​ണോ​ഗ്രാ​ഫി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സു​ക​ളും ച​ർ​ച്ച​ക​ളും ന​ട​ന്നു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഐ​ക്യു 2026 ഒ​ഫ്താ​ൽ​മോ​ള​ജി റ​സി​ഡ​ന്‍റ് ഒ​എ​സ്‌​സി​ഇ ച​ല​ഞ്ച് ന​ട​ത്തി. വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലും നേ​ത്ര​രോ​ഗ ചി​കി​ത്സ​യി​ലും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ വ​ർ​ധി​ച്ചു​വ​രു​ന്ന പ്രാ​ധാ​ന്യം സെ​ഷ​നി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി. ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up