x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ലെ അ​ശാ​സ്ത്രീ​യ​ നി​ര്‍​മാ​ണം: ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: September 13, 2026 05:45 AM IST | Updated: September 13, 2026 05:45 AM IST

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍​നി​ന്ന്.

നെ​ല്ലാ​യി: പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​വേ സു​ര​ക്ഷാ​യോ​ഗം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്നു.

അ​ശാ​സ്ത്രി​യ​മാ​യ ത​ര​ത്തി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ഡ്രെ​യ്നേ​ജു​ക​ള്‍​ക്ക് ഇ​രു​വ​ശ​വും ഉ​ട​ന്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ക, ചെ​ളി​യും പൊ​ടി​പ​ട​ല​ങ്ങ​ളും റോ​ഡി​ല്‍​നി​ന്ന് നീ​ക്കം​ചെ​യ്യു​ക, വീ​ടു​ക​ളി​ലും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മു​ന്നി​ലു​ള്ള കാ​ന​ക​ളു​ടെ നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഹൈ​വേ​യു​ടെ ഉ​ന്ന​ത അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് നി​ര്‍​മാ​ണ​ക​മ്പ​നി പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പു​ന​ല്‍​കി. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​രാ​ജീ​വ്, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ കെ. ​സു​ധാ​ക​ര​ന്‍, കെ.​എ. വേ​ലാ​യു​ധ​ന്‍, ന​ന്ദി​നി ര​മേ​ശ​ന്‍, കെ.​എ​സ്. ജോ​ണ്‍​സ​ണ്‍, ര​ഞ്ജി​നി മോ​ഹ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹേ​മ​ച​ന്ദ്ര​ന്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി​ജ​യ​ന്‍, സെ​ക്ഷ​ന്‍ ക്ലാ​ര്‍​ക് സ​ജി​മോ​ള്‍ ഹൈ​വേ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ മാ​നേ​ജ​ര്‍, സൈ​റ്റ് എ​ൻ​ജി​നീ​യ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up