x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​എ​സ്എ​സ് ഭ​യ​പ്പെ​ടു​ന്ന ഏ​ക രാ​ഷ്ട്രീ​യ​പാ​ർ​ട്ടി സി​പി​എം: ജോ​ൺ ബ്രി​ട്ടാ​സ്

വെബ് ഡെസ്ക്
Published: September 13, 2026 05:43 AM IST | Updated: September 13, 2026 05:43 AM IST

സി​പി​എം തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്‌​മ​ര​ണ​ം ജോ​ൺ ബ്രി​ട്ടാ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യുന്നു.

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ർ​എ​സ്എ​സ് ഭ​യ​പ്പെ​ടു​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി സി​പി​എ​മ്മാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് സി​പി​എ​മ്മി​നെ ഉ​ന്മൂ​ല​നം​ചെ​യ്യാ​ൻ ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട ന​ട​ത്തു​ന്ന​തെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് എം​പി പ​റ​ഞ്ഞു.

സി​പി​എം തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്‌​മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സി​നെ എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം​ചെ​യ്ത് ത​ങ്ങ​ളു​ടെ ചൊ​ൽ​പ്പ​ടി​ക്ക് നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് സം​ഘ​പ​രി​വാ​റി​ന് ബോ​ധ്യ​മു​ണ്ട്.

ആ​ർ​എ​സ്എ​സ് വി​വി​ധ രൂ​പ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യി​ലെ വൈ​വി​ധ്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ചെ​റു​ക്ക​ണ​മെ​ന്നാ​ണ് സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞ​ത്. ബ​ഹു​സ്വ​ര​ത​യെ ഇ​ല്ലാ​താ​ക്കി എ​ല്ലാം ഒ​ന്നി​ലേ​ക്ക് ചു​രു​ക്കാ​നു​ള്ള ഹൈ​ന്ദ​വ ഫാ​സി​സ​ത്തി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഇ​ട​തു​പ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്ത​ന്ന​മെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്‌​ദു​ൾ കാ​ദ​ർ അ​ധ്യ​ക്ഷ​നാ​യി.

സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം എം.​എം. വ​ർ​ഗീ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ പി.​കെ. ഡേ​വി​സ്, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​ല്ലാ​ക​മ്മ​റ്റി അം​ഗം കെ.​വി. രാ​ജേ​ഷ്, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​എം. മു​സ്താ​ക്ക​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up