കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് അത്ല റ്റിക് മീറ്റിൽ ഓവറോൾ ചാന്പ്യൻമാരായ എരവിമംഗലം ബിവിബി വിദ്യാമന്ദിർ ട
കുന്നംകുളം: മൂന്ന് ദിവസങ്ങളിലായി കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് അത്ലറ്റിക് മീറ്റിൽ 165 പോയിന്റുമായി ബിവിബി വിദ്യാമന്ദിർ എരവിമംഗലം ഓവറോൾ ചാന്പ്യൻമാരായി. 140 പോയിന്റ് നേടിയ കെ. എം.ബി. വിദ്യാമന്ദിർ പോട്ടൂർ രണ്ടാം സ്ഥാനവും 130 പോയിന്റുമായി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ മൂന്നാംസ്ഥാനവും നേടി.
അത്ലറ്റിക് മീറ്റിന്റെ ഇന്നു വൈകിട്ട് നടന്ന സമാപനച്ചടങ്ങ് കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കുന്നംകുളം എസിപി സാജു കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. എസ്എസ് സിടി വേദി ഡെപ്യൂട്ടി കണ്‍വീനറും ഗുഡ് ഷെപ്പേർഡ് സിഎംഐ സ്കൂൾ വൈസ് പ്രിൻസിപ്പലുമായ ഷാനു ജോഫി സ്വാഗതം പറഞ്ഞു. ഓവറോൾ ചാന്പ്യൻഷിപ്പ് പ്രഖ്യാപനം എസ് എസ് സിടി എക്സിക്യൂട്ടീവ് അംഗവും ചിൻമയ വിദ്യാലയ കോലഴി പ്രിൻസിപ്പലുമായ എം. ബിനി നിർവഹിച്ചു.
മേളയിലെ വിവിധ ഇനങ്ങളിൽ മികവുതെളിയിച്ച താരങ്ങൾക്ക് കുന്നംകുളം എസിപി സാജു കെ. എബ്രഹാം ട്രോഫികൾ സമ്മാനിച്ചു.
തൃശൂർ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. കെ.എസ്. ഹരിദയാൽ ആശംസ നേർന്നു. ഗുഡ് ഷെപ്പേർഡ് സിഎംഐ സ്കൂൾ മാനേജർ ഫാ. സെൽജോ വെളിയന്നൂക്കാരൻ, ഗുഡ് ഷെപ്പേർഡ് സിഎംഐ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ ജോസ് താണിക്കൽ, ബോയ്സ് സ്കൂൾ കായികാധ്യാപകൻ ശ്രീനേഷ് എന്നിവർ സന്നിഹിതരായി.
Tags : NattuVishesham DistrictNews