x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ര​ട്ടിമു​ത്തി​യു​ടെ തി​രു​നാ​ൾ അ​വ​ലോ​ക​ന​യോ​ഗം

വെബ് ഡെസ്ക്
Published: September 13, 2026 05:49 AM IST | Updated: September 13, 2026 05:49 AM IST

കൊ​ര​ട്ടിമു​ത്തി​യു​ടെ തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി വ​കു​പ്പു​ത​ല ഏ​കോ​പ​ന​യോ​ഗം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്നു.

കൊ​ര​ട്ടി: കൊ​ര​ട്ടിമു​ത്തി​യു​ടെ തി​രു​നാ​ളിന് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും കു​റ്റ​മ​റ്റ​താ​ക്കാ​ൻ സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത്, പൊ​ലിസ്, റ​വ​ന്യു, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യ, കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി, ഇ​റി​ഗേ​ഷ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം തി​രു​നാ​ളി​നെ​ത്തു​ന്ന​വ​ർ​ക്ക് ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ജെ. ​കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ പോ​ലീ​സി​നെ നി​യോ​ഗി​ക്കും. മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​നാ​യി ഉ​യ​ർ​ത്തി​യ റീ​റ്റെ​യ്‌​നിം​ഗ് വാ​ളു​ക​ൾ​ക്കു​ള്ളി​ലെ ഭാ​ഗം നി​ര​പ്പാ​ക്കി​യാ​ൽ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ ടാ​റിം​ഗും നി​ല​വി​ലു​ള്ള സ്ലാ​ബു​ക​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പ് മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ച വി​ഷ​യം ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

തി​രു​നാ​ൾ പ്ര​ദേ​ശ​ത്ത് മോ​ഷ​ണം​ത​ട​യാ​ൻ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും. ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ല. ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ, ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പു​ക​ളു​ടെ നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കും. 24 മ​ണി​ക്കൂ​റും വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

തി​രു​നാ​ളി​ന് മു​മ്പാ​യി ഇ​റി​ഗേ​ഷ​ൻ ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ക​യും ഡ്രെ​യി​നേ​ജു​ക​ളും പാ​ത​യോ​ര​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. വൈ​ദ്യു​തി, കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ല്ലാ സ​ഹ​ക​ര​ണ​വും ചാ​ല​ക്കു​ടി ത​ഹ​സി​ൽ​ദാ​ർ കെ.​എ. ജേ​ക്ക​ബ് ഉ​റ​പ്പു​ന​ൽ​കി. ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ്, ചാ​ല​ക്കു​ടി സി​ഐ കെ.​സി. ര​തീ​ഷ്, കൊ​ര​ട്ടി എ​സ്എ​ച്ച്ഒ വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ജോ​മോ​ൻ ജോ​സ്, റി​ജോ റാ​ഫേ​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ജോ​ജോ നാ​ൽ​പ്പാ​ട്ട്, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യ് മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊലി​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യു, വാ​ട്ട​ർ അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി, ഇ​റി​ഗേ​ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up