x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ​യി​ൽ മെ​ഗാ​ശു​ചീ​ക​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 13, 2026 05:06 AM IST | Updated: September 13, 2026 05:06 AM IST

ചെ​റു​പു​ഴ​യി​ൽ മെ​ഗാ​ശു​ചീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ചെ​റു​പു​ഴ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ബീ​ക്ക​ൺ ടൗ​ൺ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റു​പു​ഴ​യി​ൽ മെ​ഗാ​ശു​ചീ​ക​ര​ണം ന​ട​ത്തി. ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ ടൗ​ൺ മാ​തൃ​കാ ടൗ​ണു​ക​ളാ​ക്കി മാ​റ്റു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കാ​ക്ക​യം​ചാ​ൽ മു​ത​ൽ മേ​ലെ ബ​സാ​റി​ലെ കു​രി​ശു​പ​ള്ളി വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ബീ​ക്ക​ൺ ടൗ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ലീ​ന വി​ല്യം, കെ.​ഡി. പ്ര​വീ​ൺ, പ​ഞ്ചാ​യ​ത്തം​ഗം മാ​നു​വ​ൽ മാ​പ്പി​ള​പ്പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​റ്റാ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​ക​ൾ, സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കാ​ഡ​റ്റു​ക​ൾ, എ​ൻ​സി​സി കാ​ഡ​റ്റു​ക​ൾ, ഹ​രി​ത​ക​ർ​മ സേ​ന, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, എ​ൻ​എ​സ്എ​സ്, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, വൈ​സ് മെ​ൻ ക്ല​ബ് തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കാ​ക്ക​യം​ചാ​ൽ മു​ത​ൽ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

ഇ​നി സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കും. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​നു​ള്ളി​ൽ ഈ ​ഭാ​ഗ​ത്തെ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി ബീ​ക്ക​ൺ ടൗ​ണാ​യി പ്ര​ഖ്യാ​പി​ക്കും. മാ​ർ​ച്ച് 31ന് ​മു​ന്പാ​യി ചെ​റു​പു​ഴ ടൗ​ണി​നെ സ​മ്പൂ​ർ​ണ മാ​തൃ​കാ ടൗ​ണാ​ക്കി മാ​റ്റു​ക​യാ​ണു ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, ക്ല​ബു​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യ്ക്ക് ഓ​രോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up