കുറുമാലി പാലത്തില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ദേശീയപാതയില്‍ ഉണ്ടായ ഗതാഗതക്കുരുക്ക്.
പുതുക്കാട്: മുന്നറിയിപ്പില്ലാതെ കുറുമാലി പാലത്തില്‍ അറ്റക്കുറ്റപ്പണി നടത്തിയത് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ചാലക്കുടി ഭാഗത്തേക്കുള്ള പാതയിലെ പാലത്തിലാണ് രണ്ടിടങ്ങളിലായി അറ്റക്കുറ്റപ്പണികള്‍ നടത്തുന്നത്. രണ്ട് ദിവസമായി തുടരുന്ന പ്രവൃത്തികള്‍ മൂലം പലസമയത്തും പുതുക്കാട് വരെ വാഹനനിര നീണ്ടു. ശനിയാഴ്ചയായതോടെ ദേശീയപാതയില്‍ വാഹനങ്ങള്‍ കൂടിയതും വാഹന നിര കിലോമീറ്ററുകളോളം പിന്നിട്ടു.
പാലത്തില്‍ പൊളിച്ചിട്ട ഭാഗത്ത് വാഹനങ്ങള്‍ പെട്ടെന്ന് ബ്രേയ്ക്കിടുന്നത് അപകടങ്ങള്‍ക്കും ഇടയാക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് പാലത്തില്‍ നാല് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പുതുക്കാട് പൊലിസിനെ വിവരമറിയിക്കാതെയാണ് ടോള്‍ കരാര്‍ കമ്പനി പാലത്തില്‍ അറ്റകുറ്റപണി നടത്തിയത്.
തിരക്ക് കൂടിയതോടെ പുതുക്കാട് സ്റ്റേഷന്റെ സമീപത്തുള്ള യൂ ടേണില്‍ നിന്ന് എതിര്‍ദിശയിലുള്ള പാതയിലൂടെ ഒറ്റവരിയായി വാഹനങ്ങള്‍ കടത്തിവിട്ടാണ് പൊലിസ് ഗതാഗതം നിയന്ത്രിച്ചത്.
ഗതാഗതക്കുരുക്ക് ഒഴിയാതെ വന്നതോടെ പാലത്തിലെ അറ്റക്കുറ്റപ്പണികള്‍ പോലീസ് നിര്‍ത്തിവയ്പിച്ചു.
Tags : NattuVishesham DistrictNews