x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണി​യാ​ർ​വ​യ​ൽ-​ഉ​ളി​ക്ക​ൽ റോ​ഡ് കാ​ടു​ക​യ​റി അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വെബ് ഡെസ്ക്
Published: September 13, 2026 05:09 AM IST | Updated: September 13, 2026 05:09 AM IST

ക​ണി​യാ​ർ​വ​യ​ൽ-​ഉ​ളി​ക്ക​ൽ റോ​ഡി​ലെ കാ​ഞ്ഞി​ലേ​രി ഭാ​ഗത്ത് കാ​ടു​ക​യ​റി​യ നി​ല​യി​ൽ.

പ​യ്യാ​വൂ​ർ: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ക​ണി​യാ​ർ​വ​യ​ൽ-​ഉ​ളി​ക്ക​ൽ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കാ​ടു​ക​ൾ വ​ള​ർ​ന്നു ക​യ​റി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ലേ​ക്കു നീ​ണ്ടു വ​ള​ർ​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​രി​ത​ത്തി​ലാ​ണ്. റോ​ഡി​ലെ വ​ള​വു​ക​ളി​ൽ പ​ല​തി​ലും മു​ന്നി​ലെ കാ​ഴ്ച മ​റ​യു​ന്ന രീ​തി​യി​ൽ കാ​ട് വ​ള​ർ​ന്നി​ട്ടു​ണ്ട്. വ​യ​ക്ക​ര​യ്ക്കും ബാ​ല​ങ്ക​രി​ക്കും ഇ​ട​യി​ൽ പു​ഴ​യോ​ര​ത്തോ​ടു ചേ​ർ​ന്ന റോ​ഡി​ന്‍റെ ഭാ​ഗ​ത്ത് കാ​ടു​ക​ൾ ഏ​റെ കൂ​ടു​ത​ലാ​യി​ട്ടു​ണ്ട്.

റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ലെ പ​യ​ർ വ​ള്ളി​ക​ളാ​ണു റോ​ഡി​ലേ​ക്കു പ​ട​ർ​ന്നു ക​യ​റി​യി​രി​ക്കു​ന്ന​ത്. റോ​ഡ​രി​കി​ലെ സൂ​ച​നാ ബോ​ർ​ഡു​ക​ളി​ലും കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. എ​ല്ലാ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ കാ​ടു​ക​യ​റു​ന്ന അ​വ​സ്ഥ​യു​ള്ള​തി​നാ​ൽ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം വേ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up