തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ നവീകരിച്ച നാലമ്പലം, മുഖമണ്ഡപം എന്നിവയുടെ സമർപ്പണോദ്ഘാടനം കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യപൂജാരി കെ.എൻ. നരസിംഹ അഡിഗ നിർവഹ
ചേർപ്പ്: തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ നവീകരിച്ച നാലമ്പലം, മുഖമണ്ഡപം സമർപ്പണ നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യപൂജാരി കെ.എൻ. നരസിംഹ അഡിഗ സമർപ്പണോദ്ഘാടനം നടത്തി. ദേവസ്വം പ്രസിഡന്റ്് ആരൂർ ദേവൻ സോമയാജിപ്പാട് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം ഗീതാഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം നവീകരണ ശിലാഫലകം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അനാച്ഛാദനം ചെയ്തു. നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യശില്പി എളവള്ളി ശിവദാസൻ ഉൾപ്പടെയുള്ളവരെയും ആദരിച്ചു.
മൂകാംബിക ക്ഷേത്രം പൂജാരി സുബ്രഹ്മണ്യ അഡിഗ, ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ, പെരുവനം കുട്ടൻമാരാർ, ടി.വി.ചന്ദ്രമോഹൻ, ഇ.ടി. നീലകണ്ഠൻമൂസ്, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, കെ.ഗിരീഷ് കുമാർ, ചിറ്റൂർ ഹരി നമ്പൂതിരിപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews