കീഴ്പള്ളി-മാടത്തിൽ റോഡിലെ അത്തിക്കലിൽ പുനർനിർമിച്ച കലുങ്കിനോടു ചേർന്ന അപകടഭീഷണിയിലായിരുന്ന സ്ഥലം റീ ടാറിംഗ് ചെയ്ത നിലയിൽ.
ഇരിട്ടി: കീഴ്പള്ളി-മാടത്തിൽ റോഡിലെ അത്തിക്കലിൽ പുനർനിർമിച്ച കലുങ്കിനോടു ചേർന്ന ഭാഗത്തെ അപകടകരമായ താഴ്ച സംബന്ധിച്ച് ദീപികയിൽ പ്രസിദ്ധീകരിച്ച വാർത്ത ഫലം കണ്ടു. റോഡ് അറ്റകുറ്റപ്പണി നടത്തി കരാറുകാരൻ 41.5 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമിച്ച കലുങ്കിന്റെ സ്ലാബ് വാർപ്പ് നടത്തിയ ഭാഗവും റോഡും ചേരുന്നിടത്താണ് വലിയ തോതിൽ തിട്ട രൂപപ്പെട്ടിരുന്നത്. ഇതുകാരണം വാഹനങ്ങൾ കലുങ്കിലേക്കും തിരിച്ചും കടക്കുമ്പോൾ അപകടസാധ്യത നിലനിന്നിരുന്നു. റോഡിന്റെ ഉപരിതലം ശരിയായ രീതിയിൽ ഉയർത്താത്തതും ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ചെറിയ വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണു കടന്നുപോയിരുന്നത്.
ബൈക്ക് ഉൾപ്പെടെ അപകടത്തിൽ പെടുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധവുമായി വരികയായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ടവർ ഇടപെട്ട് താഴ്ന്ന ഭാഗം ഉയർത്തി റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കി. ഇതോടെ ഏറെനാളായി നിലനിന്നിരുന്ന അപകടഭീഷണിക്ക് പരിഹാരമായി.
Tags : NattuVishesham DistrictNews