x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്മ​യു​ള്ള സ്ത്രീ​ക​ൾ ന​ന്മ​യു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കും: ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല

വെബ് ഡെസ്ക്
Published: September 13, 2026 04:50 AM IST | Updated: September 13, 2026 04:50 AM IST

കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വു​മ​ൺ​സ് അ​സോ​സി​യേ​ഷ​ന്‍റെ 12 രൂ​പ​ത​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ ചേ​ർ​ത്ത് ത​യാ​റാ​ക്കി​യ ന്യൂ​സ് ലെ​റ്റ​ർ മാ​ഗ്നി​ഫി​ക്കാ​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​ണ

ക​ണ്ണൂ​ർ: സ്ത്രീ​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് വ​ര​ണ​മെ​ന്നും ന​ന്മ​യു​ള്ള സ്ത്രീ​ക​ൾ സ​മൂ​ഹ​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്നാ​ൽ ന​ന്മ​യു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല.

കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വു​മ​ൺ​സ് അ​സോ​സി​യേ​ഷ​ന്‍റെ ( കെ​എ​ൽ​സി​ഡ​ബ്ല്യു​എ) എ​ക്സി​ക്യു​ട്ടീ​വ് മീ​റ്റിം​ഗും ആ​റു മാ​സ​ത്തെ 12 രൂ​പ​ത​ക​ളു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ചേ​ർ​ത്തു​ള്ള ന്യൂ​സ് ലെ​റ്റ​ർ മാ​ഗ്നി​ഫി​ക്കാ​ത്ത് ബി​ഷ​പ് ഹൗ​സി​ൽ പ്ര​കാ​ശ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ് വ​ട​ക്കും​ത​ല.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റാ​ണി പ്ര​ദീ​പ് കോ​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ക്വ​ലി​ൻ ജോ​ബ്, ട്ര​ഷ​റ​ർ വി​നു ഗി​ൽ​ബ​ർ​ട്ട്, ആ​ധ്യാ​ത്മി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​പോ​ൾ എ​ജെ, ക​ണ്ണൂ​ർ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷീ​ജ വി​ൻ​സെ​ന്‍റ്, ഫാ.​ആ​ൻ​സി​ൽ പീ​റ്റ​ർ, സി​സ്റ്റ​ർ പ്രി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

12 രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up