തലശേരി അതിരൂപത സമർപ്പിത സംഗമം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: തലശേരി അതിരൂപതയിലാണ് ഇത്രയേറെ കോൺഗ്രിഗേഷനുകൾ സീറോ മലബാർസഭയ്ക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നും ഏറെ ഒരുമയോടെയാണ് ഇവരുടെ പ്രവർത്തനമെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന തലശേരി അതിരൂപത സമർപ്പിത സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
പരിശുദ്ധ കന്യാമറിയത്തിന്റെ ത്യാഗവും സ്നേഹവും മുൻനിർത്തിയാകണം സമർപ്പിതരുടെ പ്രവർത്തനങ്ങൾ. സഹനങ്ങൾ നിറഞ്ഞതായിരിക്കും സന്യസ്തരുടെ ജീവിതം. സഹനങ്ങൾ ഇല്ലാതെ സസ്യാസ ജീവിതത്തിന് മഹത്വമുണ്ടാകില്ലെന്നും നന്മകൾ മാത്രമുണ്ടാകുമെന്ന് കരുതുകയും ചെയ്യരുതെന്നും പിതാവ് ഓർമിപ്പിച്ചു.
വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, തലശേരി അതിരൂപതാ ചാൻസിലർ ഫാ. ഡോ. ജോസഫ് മുട്ടത്തു കുന്നേൽ, ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, പ്രൊവിൻഷ്യൽ സുപ്പീരിയർമാർ എന്നിവർ പ്രസംഗിച്ചു. സമർപ്പിതർ സമുദായ ശാക്തീകരണത്തിന് എന്ന വിഷയത്തിൽ ഫാ. റോയി കണ്ണൻചിറ സിഎംഐ ക്ലാസ് നയിച്ചു. വിവിധ കലാപരിപാടികളും നടന്നു. ചോദ്യോത്തര വേളയ്ക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം നൽകി.
Tags : NattuVishesham DistrictNews