പ്രതീകാത്മക ചിത്രം
കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാനകമ്മിറ്റിയുടെ ഭാഗമായി 15 ന് വൈകുന്നേരം ബഹുജനറാലിക്കെത്തുന്നവരുടെ വാഹനങ്ങൾ നിശ്ചയിച്ച സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് റാലിയിൽ പങ്കെടുക്കാനായി ആയിരത്തോളം ബസുകളുംചെറുവാഹനങ്ങളിലുമാണ് പ്രവർത്തകർ നഗരത്തിലെത്തുക. നഗരത്തിലുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കുന്നതിനാണ് പ്രത്യേകം നിർദേശംനൽകിയത്.
കൊയിലാണ്ടി, പയ്യോളി, വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ എന്നീഏരിയകളില് നിന്ന് വരുന്ന വാഹനങ്ങള്‍ വെങ്ങാലി പാലത്തിനടിയില്‍ കൂടെപുതിയാപ്പ, ഭട്ട് റോഡ്, ബീച്ച് വഴി ഗാന്ധി റോഡ് ജംഗ്ഷനില്‍ ആളെയിറക്കിഭട്ട് റോഡ് ബീച്ച് സൈഡില്‍ പാര്‍ക്ക് ചെയ്യണം. പേരാമ്പ്ര, ബാലുശേരി, താമരശേരി, കുന്നമംഗലം, തിരുവമ്പാടി, കക്കോടി എന്നീ ഏരിയകളിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂര്‍ റോഡ് - ക്രിസ്ത്യന്‍ കോളജ് ജംഗ്ഷന് വഴി ഫ്ലൈ ഓവറില്‍ ആളെയിറക്കി എരഞ്ഞിപ്പാലം വഴി സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയില്‍ പാര്‍ക്ക് ചെയ്യണം.
ഫറോക്ക്, കോഴിക്കോട് സൗത്ത് എന്നീ ഏരിയകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ സീ ക്യൂന്‍ ഹോട്ടലിന് സമീപം ആളെയിറക്കി കോതി സൗത്ത് ബീച്ചില്‍ വാഹനങ്ങള്പാര്ക്ക് ചെയ്യണം. കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റികള്‍ ക്രിസ്ത്യന്‍കോളജ് - കണ്ണൂര്‍ റോഡ് ജംഗ്ഷനില്‍ ആളെ ഇറക്കി സരോവരം റോഡിന്എതിര്വശത്തുള്ള പീവിസ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.