x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കൗ​ണ്ട​ര്‍ ഇ​ല്ല വ​ട്ടം​ക​റ​ങ്ങി രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: September 13, 2026 03:29 AM IST | Updated: September 13, 2026 03:29 AM IST

കോ​ഴി​ക്കോ​ട്:​കോ​ഴി​ക്കോ​ട്‌ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു.
വി​വി​ധ വാ​ർ​ഡു​ക​ൾ, പ​രി​ശോ​ധ​നാ സ്ഥ​ല​ങ്ങ​ൾ, ലാ​ബു​ക​ൾ, ഫാ​ർ​മ​സി, ആ​ർ​എ​സ്ബി​വൈ കൗ​ണ്ട​റു​ക​ൾ, ബ്ല​ഡ് ബാ​ങ്ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പ​ല​രും വ​ട്ടം​ക​റ​ങ്ങു​ന്ന​സ്ഥി​തി​യാ​ണു​ള്ള​ത്‌. മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ലു​ള്ള പ​ത്തോ​ള​ജി ലാ​ബ് ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ ആ​രെ​ങ്കി​ലും പ​റ​ഞ്ഞു​കൊട‌ുത്താൽ ത​ന്നെ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ വി​ശാ​ല​മാ​യ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കൗ​ണ്ട​റും അ​വി​ടെ ഒ​രു ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​റു​മു​ണ്ടാ​യി​രു​ന്നു.​സ്ഥ​ല​പ​രി​മി​തി​യാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ഇ​വി​ടെ​യു​ള്ള കൗ​ണ്ട​ർ ഇ​പ്പോ​ള്‍ ആ​ളി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. എം​സി​എ​ച്ച് ഒ​പി​യി​ലെ അ​ന്വേ​ഷ​ണ കൗ​ണ്ട​റും അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്.

നി​ല​വി​ൽ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും മാ​ത്ര​മാ​ണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രു​ടെ സേ​വ​ന​മു​ള്ള​ത്‌.​പ​രി​ച​യ​സ​മ്പ​ന്ന​രാ​യ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ​യാ​ണ് ഇ​വി​ടെ നി​യ​മി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 93 സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​ണ് മൂ​ന്ന് ഷി​ഫ്റ്റി​ലാ​യി ഏ​ഴ് ബ്ലോ​ക്കു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ നാ​ല്‍​പ​ത് പേ​രാ​ണ് സ്ഥി​രം ജീ​വ​ന​ക്കാ​ർ. ബാ​ക്കി​യു​ള്ള​വ​ർ ആ​റു​മാ​സ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ്. ആ​ളു​ക​ൾ​ക്ക്‌ ശ​രി​യാ​യ വി​വ​രം ന​ൽ​കാ​ൻ ഇ​വ​രി​ൽ പ​ല​ർ​ക്കും ക​ഴി​യു​ന്നി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews medical college

Recent News

Corehub Up