x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി കോ​സ്റ്റ് ഗാ​ർ​ഡ്

വെബ് ഡെസ്ക്
Published: September 13, 2026 03:14 AM IST | Updated: September 13, 2026 03:14 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ–​പു​തി​യാ​പ്പ ഹാ​ർ​ബ​റി​ൽനി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​യ തൊ​ഴി​ലാ​ളി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

രാ​വി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട ‘തൃ​ക്കാ​ർ​ത്തി​ക’ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​യ വി​പി​ൻ ദാ​സ് (44) ആ​ണ് ജോ​ലി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​വ​ശ​നാ​യ​ത്. ഉ​ട​ൻ ത​ന്നെ കൊ​യി​ലാ​ണ്ടി കോ​സ്റ്റ​ൽ പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു.

ബേ​പ്പൂ​രി​ൽ നി​ന്ന് ഏ​ക​ദേ​ശം 60 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​യി​രു​ന്ന​തി​നാ​ൽ, കൊ​യി​ലാ​ണ്ടി കോ​സ്റ്റ​ൽ പൊ​ലി​സി​ന് നേ​രി​ട്ട് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബേ​പ്പൂ​ർ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ക​പ്പ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പോ​കു​ക​യും വി​പി​ന്‍​ദാ​സി​നെ തി​രി​കേ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് വി​പി​ൻ ദാ​സി​നെ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : Nattuvishesham DistrictNews DeepikaNews Coast Guard

Recent News

Corehub Up