x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യം വ​ക​വ​യ്ക്കാ​തെ ഭാ​ര​ത പ​ര്യ​ട​ന​വു​മാ​യി നാ​ലം​ഗ സം​ഘം

വെബ് ഡെസ്ക്
Published: September 13, 2026 03:08 AM IST | Updated: September 13, 2026 03:08 AM IST

കൂ​രാ​ച്ചു​ണ്ടി​ൽ നി​ന്ന് ഭാ​ര​ത പ​ര്യ​ട​നം ന​ട​ത്തു​ന്ന നാ​ലം​ഗ സം​ഘം.

കൂ​രാ​ച്ചു​ണ്ട്: പ്രാ​യം വെ​റും അ​ക്കം മാ​ത്ര​മെ​ന്ന് തെ​ളി​യി​ച്ച് ഭാ​ര​ത പ​ര്യ​ട​ന​വു​മാ​യി കൂ​രാ​ച്ചു​ണ്ടി​ലെ ദ​മ്പ​തി​മാ​രാ​യ നാ​ലം​ഗ സം​ഘം. ക​ല്ലാ​നോ​ട് പ​ന്ത​പ്ലാ​ക്ക​ൽ ജോ​സ് (71) ഭാ​ര്യ റി​ട്ട. അ​ധ്യാ​പി​ക സെ​ലി​ൻ (67) റി​ട്ട. അ​ധ്യാ​പ​ക​രാ​യ ത​റ​പ്പേ​ൽ ഓ​സ്റ്റി​ൻ (65) ഭാ​ര്യ ലി​സി (62) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ കൂ​രാ​ച്ചു​ണ്ടി​ൽ നി​ന്ന് കാ​റി​ൽ ഭാ​ര​ത പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​വ​ർ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഇ​രു​പ​ത്തെ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ര​ണ്ട് മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. പ്ര​വാ​സി​യാ​യ ജോ​സും സെ​ലി​നും ഇ​തി​നു മു​മ്പ് ഒ​രു ത​വ​ണ ഭാ​ര​ത പ​ര്യ​ട​നം ന​ട​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​യ്ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. കെ​എ​സ്എ​സ്പി​യു ബാ​ലു​ശേ​രി ബ്ലോ​ക്ക്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ഉ​റു​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, ഒ. ​ഗോ​പി​നാ​ഥ​ൻ, ലി​സി ജോ​സ​ഫ്, തോ​മ​സു​കു​ട്ടി ചെ​രി​യം​പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews tour of India

Recent News

Corehub Up