x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട​ര​ഞ്ഞി-പൂ​വാ​റ​ൻ​തോ​ട്-ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ന​വീ​ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 13, 2026 03:07 AM IST | Updated: September 13, 2026 03:07 AM IST

കൊ​ടു​വ​ള്ളി എ​ൻ​എ​ച്ച് റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കൂ​ട​ര​ഞ്ഞി: വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ കാ​ത്തി​രി​ക്കു​ന്ന കൂ​ട​ര​ഞ്ഞി- പൂ​വാ​റ​ൻ​തോ​ട്- നാ​യാ​ടം​പൊ​യി​ൽ- ക​ക്കാ​ടം​പൊ​യി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. എം​എ​ൽ​എ സി.​കെ. കാ​സി​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സി​ആ​ർ​ഐ​എ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി.

കൊ​ടു​വ​ള്ളി എ​ൻ​എ​ച്ച് റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്ഥ​ല​പ​രി​ശോ​ധ​ന. യു​ഡി​എ​ഫ് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഡ്വ. സി​ബു തോ​ട്ട​ത്തി​ൽ, രാ​മ​ച​ന്ദ്ര​ൻ വാ​ൽ​ക്ക​ണ്ട​ത്തി​ൽ, അ​നി​രു​ദ്ധ​ൻ, ഫ്രാ​ൻ​സീ​സ് പേ​പ്പ​തി, ഷാ​ജി പെ​രി​ക്കോ​ണി​ൽ, ജ​യിം​സ് മം​ഗ​ല​ത്തി​ൽ, ഓ​വ​ർ​സി​യ​ർ​മാ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

റോ​ഡ് ന​വീ​ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കൂ​ട​ര​ഞ്ഞി​യി​ൽ നി​ന്ന് ക​ക്കാ​ടം​പൊ​യി​ലി​ലേ​ക്കു​ള്ള യാ​ത്രാ​ദൂ​രം കു​റ​യു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത സൗ​ക​ര്യ​വും മെ​ച്ച​പ്പെ​ടും. കൂ​ട​ര​ഞ്ഞി, പൂ​വാ​റ​ൻ​തോ​ട്, നാ​യാ​ടം​പൊ​യി​ൽ, ക​ക്കാ​ടം​പൊ​യി​ൽ പ്ര​ദേ​ശ​ങ്ങ​ളു​ടെ ടൂ​റി​സം, കാ​ർ​ഷി​ക, വ്യാ​പാ​ര മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​നും പ​ദ്ധ​തി വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ‌

Tags : Nattuvishesham DistrictNews DeepikaNews Road renovation

Recent News

Corehub Up