x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം പ്രതിഷേധിച്ചു

വെബ് ഡെസ്ക്
Published: September 13, 2026 03:17 AM IST | Updated: September 13, 2026 03:17 AM IST

ഇ​ഡി വേ​ട്ട​ക്കെ​തി​രേ സി​പി​എം തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്ക​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടി. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു

മു​ക്കം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​യും നേ​താ​ക്ക​ളെ​യും ക​ള്ള കേ​സ് ചു​മ​ത്തി ജ​യി​ലി​ൽ അ​ട​യ്ക്കാ​നു​ള്ള ഇ​ഡി​യും യു​ഡി​എ​ഫ് സ​ർ​ക്കാ​രും നീ​ക്കം ന​ട​ത്തു​ന്നെ​ന്ന് ആ​രോ​പി​ച്ച് മു​ക്ക​ത്ത് പ്ര​തി​ഷേ​ധം.

സി​പി​എം തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്ക​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു യോ​ഗ​വും ന​ട​ത്തി. മ​ത്താ​യി ചാ​ക്കോ സ്മാ​ര​ക മ​ന്ദി​ര പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ന​ഗ​രം ചു​റ്റി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ടി. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ സെ​ക്ര​ട്ട​റി വി.​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. കെ.​ടി. ശ്രീ​ധ​ര​ൻ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. ചാ​ന്ദ്നി, സി.​എ. പ്ര​ദീ​പ് കു​മാ​ർ, പി.​ടി. ബാ​ബു, ഏ​രി​യാ ക​മ്മി​റ്റി അം​ഗം കെ.​ടി. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: ഇ​ഡി കേ​സി​ൽ മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും അ​ങ്ങാ​ടി​യി​ൽ പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.​ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ജെ​യ്ക് സി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​ജെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​ക​രെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​യ ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ ആ​ദ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ. സു​മേ​ഷ്, സി.​എ​ച്ച്. സു​രേ​ഷ്, കെ. ​ജി. അ​രു​ൺ, കെ.​ജെ. തോ​മ​സ്, വി.​കെ. ഹ​സീ​ന, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, എ​ൻ.​ജെ. ആ​ൻ​സ​മ്മ, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, സു​ഗു​ണ​ൻ ക​റ്റോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews protested

Recent News

Corehub Up