ഏഴാംചിറ സഹൃദയക്ലബ്ബില് മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറ്റം ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ നിര്‍വഹിക്കുന്നു.
മീനങ്ങാടി: ഏഴാംചിറ സഹൃദയ ക്ലബ്ബിന്റെയും ബത്തേരി ശ്രേയസിന്റെയും നേതൃത്വത്തില്‍ ദുരന്തനിവാരണ പരിശീലനവും മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറ്റവും നടത്തി. സഹൃദയ ഗ്രന്ഥശാലയില്‍ നടത്തിയ പരിശീലനത്തിന് നാദാപുരം ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫിസര്‍ എ. സതീഷ് നേതൃത്വം നല്കി. അപകടങ്ങളെ എങ്ങനെ ഒഴിവാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു. അപകടം സംഭവിച്ചാല്‍ നല്‍കേണ്ട പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്കി. മെഡിക്കല്‍ ഉപകരണങ്ങളുടെ കൈമാറ്റം ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലിങ്കല്‍ നിര്‍വഹിച്ചു.
സഹൃദയ ഗ്രന്ഥശാല പ്രസിഡന്റും വാര്‍ഡ് അംഗവുമായ അനീഷ് കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ശ്രേയസ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മേരി നിഷ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ കെ.ജി. ലെനീഷ്, റോബിന് ജോസഫ്, സഹൃദയ ക്ലബ് സെക്രട്ടറി എം.സി. രാജു, എം.ടി. കുര്യന്, പി.എ. സജി, ബീന മേരി, കെ. സിന്ധു എന്നിവര്‍ പ്രസംഗിച്ചു. ശ്രേയസ് നെല്ലിമാളം യൂണിറ്റിലെ സെലീന സാജു ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
Tags : Disaster management training Nattuvishesham DistrictNews medical equipment was handed over