ബിജു കിഴക്കേടം അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി പ്രസ്ക്ലബ് മേരിമാതാ കോളജില്‍ സംഘടിപ്പിച്ച ഉപന്യാസ രചനാമത്സരം പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. തോമസ് മോണോത്ത
മാനന്തവാടി: മാധ്യമപ്രവര്‍ത്തകനായിരുന്ന ബിജു കിഴക്കേടത്തിന്റെ അനുസ്മരണത്തിന്റെ ഭാഗമായി പ്രസ്ക്ലബ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചനാമത്സരം സംഘടിപ്പിച്ചു. "വാര്‍ത്തകളിലെ സത്യസന്ധതയും മാധ്യമ ധാര്‍മികതയും: സമകാലിക വെല്ലുവിളികള്‍’എന്ന വിഷയത്തില്‍ മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ജേണലിസം വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു മത്സരം.
മേരിമാതാ കോളജില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. തോമസ് മോണോത്ത് ഉദ്ഘാടനം ചെയ്തു.
പ്രസ്ക്ലബ് പ്രസിഡന്റ് അരുണ്‍ വിന്‍സന്റ് അധ്യക്ഷത വഹിച്ചു. കെ.എസ്. സജയന് "ബിജു അനുസ്മരണ' പ്രഭാഷണം നടത്തി. മേരിമാതാ കോളജ് ജേണലിസം വിഭാഗം മേധാവി ഫാ. ജെറി ജോസഫ് ഓണംപള്ളി, പ്രസ്ക്ലബ് സെക്രട്ടറി ജസ്റ്റിന് ചെഞ്ചട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ ഒന്ന് മുതല്‍ മൂന്നുവരെ സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ കാഷ് പ്രൈസ് ഇന്നുരാവിലെ 11.30ന് പെരുവക സെന്റ് ആന്‍സ് ഭവനില്‍ ബിജു അനുസ്മരണത്തില്‍ വിതരണം ചെയ്യും. അനുസ്മരണയോഗം ഉഷ വിജയന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Tags : Biju Kizhakkedam Commemoration Nattuvishesham DistrictNews Essay Writing Competition