x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​തം കെ​ടു​ത്തി അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന

വെബ് ഡെസ്ക്
Published: November 21, 2026 03:23 AM IST | Updated: November 21, 2026 03:23 AM IST

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ത​ട​യു​ന്ന​തി​നു​ള്ള സ​മ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​ന് പ​ണ​പ്പാ​ടി​ക്ക് സ​മീ​പം സം​ഘ​ടി​ച്ച സ്ത്രീ​ക​ള്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​തം കെ​ടു​ത്തു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന​യ്ക്കെ​തി​രേ തെ​രു​വി​ലി​റ​ങ്ങി നാ​ട്ടു​കാ​ര്‍. നൂ​ല്‍​പ്പു​ഴ ക​ല്ലൂ​ര്‍ 67 പ​ണ​പ്പാ​ടി, തേ​ക്കും​പ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന​യ്ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് അ​ട​ക്കം പ​രാ​തി ന​ല്‍​കി​യി​ട്ടും മ​ദ്യ​വി​ല്‍​പ​ന ത​ട​യാ​ന്‍ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കും എ​ക്‌​സൈ​സ് ഓ​ഫി​സി​ലേ​ക്കും മാ​ര്‍​ച്ച് ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

ക​ല്ലൂ​ര്‍ 67 പ​ണ​പ്പാ​ടി, തേ​ക്കും​പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് മ​ദ്യ​ക്ക​ച്ച​വ​ട​വും ഉ​പ​ഭോ​ഗ​വും. ഇ​ത് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും വ​ഴി​ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍​നി​ന്നും ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും കൊ​ണ്ടു​വ​രു​ന്ന മ​ദ്യ​മാ​ണ് ഇ​വി​ടെ വി​ല്‍​പ​ന​യ്ക്ക് എ​ത്തു​ന്ന​ത്. ക​ഞ്ചാ​വ്, രാ​സ​ല​ഹ​രി വി​ല്‍​പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. ര​ണ്ടു​വ​ര്‍​ഷം​മു​മ്പ് വീ​ട്ട​മ്മ​മാ​ര്‍ സം​ഘ​ടി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന​ക്കാ​രെ അ​ടി​ച്ചോ​ടി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം ഇ​വ​ര്‍ വീ​ണ്ടും ത​ല​പൊ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ത​ട​ഞ്ഞി​ല്ലെ​ങ്കി​ല്‍ സ​മ​രം: സി​പി​എം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക​ല്ലൂ​ര്‍ 67 പ​ണ​പ്പാ​ടി, തേ​ക്കും​പ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന ത​ട​യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് സി​പി​എം നൂ​ല്‍​പ്പു​ഴ ലോ​ക്ക​ല്‍ ക​മ്മി​റ്റി നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് സെ​ക്ര​ട്ട​റി വി.​എ​സ്. ഷാ​രി​സ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ള​ടെ സ​മാ​ധാ​നം കെ​ടു​ത്തു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന​യ്‌​ക്കെ​തി​രേ പൊ​ലി​സ്, എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി വ​നി​താ​പ്ര​സ്ഥാ​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. അ​മ്മി​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Illegal liquor sales Nattuvishesham DistrictNews disrupt people's peaceful lives

Recent News

Corehub Up