വീട്ടുമുറ്റത്തെ കായ്ച്ച ആപ്പിള്‍ ചെടിക്ക് സമീപം സിനീഷ്.
പുല്‍പ്പള്ളി: ആപ്പിള്‍ പുല്‍പ്പള്ളിയിലെ മണ്ണിലും കായ്ക്കുമെന്ന് തെളിയിച്ച് യുവകര്ഷകന് അമ്മാവന്‍മുക്ക് മുടക്കാലില്‍ സിനീഷ്. ഒന്നര വര്‍ഷംമുമ്പ് സിനീഷ് വീട്ടുമുറ്റത്ത് നട്ട രണ്ട് ആപ്പിള്‍ തൈകളും കായ്ച്ചു. ഒരു ചെടിയില്‍ പതിനൊന്നും മറ്റൊന്നില്‍ രണ്ടും ഫലങ്ങളാണുള്ളത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ വിളവെടുക്കാം. ഒന്നിന് 350 രൂപ വില നല്കി വാങ്ങിയ ഗ്രാഫ്റ്റ് തൈകളാണ് സിനീഷ് നട്ടത്. എല്ലുപൊടി, വേപ്പിന് പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ചേര്‍ത്താണ് തൈകള്‍ നടുന്നതിന് കുഴി ഒരുക്കിയത്.
പിന്നീട് ജൈവ വളങ്ങള്‍ മാത്രമാണ് പ്രയോഗിച്ചത്. കൃത്യമായ ജലസേചനവും പ്രൂണിംഗും ആപ്പിള്‍ ചെടിയുടെ വളര്‍ച്ചയില്‍ പ്രധാനമണെന്ന് സിനീഷ് പറയുന്നു. പ്രൂണിംഗ് നടത്തിയില്ലെങ്കില്‍ ചെടി ഒറ്റത്തണ്ടായി നില്ക്കും. തൈകള്‍ ലഭ്യമാക്കിയ കര്‍ഷക കൂട്ടായ്മയില്‍പ്പെട്ടവരാണ് പരിപാലനത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കിയത്. കായ്ച്ച ആപ്പിള്‍ ചെടികള്‍ കാണാന്‍ നിരവധിയാളുകളാണ് വീട്ടിലെത്തുന്നത്. "ദീപിക’ കാപ്പിസെറ്റ് ഏജന്റാണ് സിനീഷ്.
Tags : Apples will grow Nattuvishesham DistrictNews soil of Pulpally