Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apples Will Grow

Wayanad

പു​ല്‍​പ്പ​ള്ളി​യി​ലെ മ​ണ്ണി​ലും ആ​പ്പി​ള്‍ കാ​യ്ക്കും

പു​ല്‍​പ്പ​ള്ളി: ആ​പ്പി​ള്‍ പു​ല്‍​പ്പ​ള്ളി​യി​ലെ മ​ണ്ണി​ലും കാ​യ്ക്കു​മെ​ന്ന് തെ​ളി​യി​ച്ച് യു​വ​ക​ര്‍​ഷ​ക​ന്‍ അ​മ്മാ​വ​ന്‍​മു​ക്ക് മു​ട​ക്കാ​ലി​ല്‍ സി​നീ​ഷ്. ഒ​ന്ന​ര വ​ര്‍​ഷം​മു​മ്പ് സി​നീ​ഷ് വീ​ട്ടു​മു​റ്റ​ത്ത് ന​ട്ട ര​ണ്ട് ആ​പ്പി​ള്‍ തൈ​ക​ളും കാ​യ്ച്ചു. ഒ​രു ചെ​ടി​യി​ല്‍ പ​തി​നൊ​ന്നും മ​റ്റൊ​ന്നി​ല്‍ ര​ണ്ടും ഫ​ല​ങ്ങ​ളാ​ണു​ള്ള​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞാ​ല്‍ വി​ള​വെ​ടു​ക്കാം. ഒ​ന്നി​ന് 350 രൂ​പ വി​ല ന​ല്‍​കി വാ​ങ്ങി​യ ഗ്രാ​ഫ്റ്റ് തൈ​ക​ളാ​ണ് സി​നീ​ഷ് ന​ട്ട​ത്. എ​ല്ലു​പൊ​ടി, വേ​പ്പി​ന്‍ പി​ണ്ണാ​ക്ക്, ചാ​ണ​ക​പ്പൊ​ടി എ​ന്നി​വ ചേ​ര്‍​ത്താ​ണ് തൈ​ക​ള്‍ ന​ടു​ന്ന​തി​ന് കു​ഴി ഒ​രു​ക്കി​യ​ത്.

പി​ന്നീ​ട് ജൈ​വ വ​ള​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ്ര​യോ​ഗി​ച്ച​ത്. കൃ​ത്യ​മാ​യ ജ​ല​സേ​ച​ന​വും പ്രൂ​ണിം​ഗും ആ​പ്പി​ള്‍ ചെ​ടി​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ പ്ര​ധാ​ന​മ​ണെ​ന്ന് സി​നീ​ഷ് പ​റ​യു​ന്നു. പ്രൂ​ണിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ചെ​ടി ഒ​റ്റ​ത്ത​ണ്ടാ​യി നി​ല്‍​ക്കും. തൈ​ക​ള്‍ ല​ഭ്യ​മാ​ക്കി​യ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യി​ല്‍​പ്പെ​ട്ട​വ​രാ​ണ് പ​രി​പാ​ല​ന​ത്തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കാ​യ്ച്ച ആ​പ്പി​ള്‍ ചെ​ടി​ക​ള്‍ കാ​ണാ​ന്‍ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വീ​ട്ടി​ലെ​ത്തു​ന്ന​ത്. "ദീ​പി​ക’ കാ​പ്പി​സെ​റ്റ് ഏ​ജ​ന്‍റാ​ണ് സി​നീ​ഷ്.

Latest News

Corehub Up