x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി കൂരാച്ചുണ്ട് പ​ഞ്ചാ​യ​ത്ത്

വെബ് ഡെസ്ക്
Published: September 13, 2026 03:15 AM IST | Updated: September 13, 2026 03:15 AM IST

മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൂരാച്ചുണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ പ്ര​സം​ഗി​ക്കു​ന്നു.

കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര ഹൈ​വേ​യു​ടെ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, കെ​ആ​ർ​എ​ഫ്ബി, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​വ​രു​ടെ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ജ​ല വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നും ഒ​രാ​ഴ്ച​ക്ക​കം റോ​ഡ് റീ​സ്റ്റോ​റേ​ഷ​ൻ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി കെ​ആ​ർ​എ​ഫ്ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കും. ഇ​തി​നാ​യി വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, കെ​ആ​ർ​എ​ഫ്ബി- ജ​ൽ​ജീ​വ​ൻ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ജോ​യി​ന്‍റ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ ന​ട​ത്തി​യാ​ണ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​ത്.

കൂ​ടാ​തെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി നേ​ര​ത്തെ പൊ​ളി​ച്ച റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലു​ള്ള ആ​റ് ടാ​ങ്കു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ 100 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ​ണി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണു​ള്ള​ത്. റോ​ഡ് റീ​സ്റ്റോ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ട്ട​ർ അ​ഥോ​റി​റ്റി കെ​ആ​ർ​എ​ഫ്ബി​ക്ക് കൈ​മാ​റേ​ണ്ട ഫ​ണ്ട് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ എം​എ​ൽ​എ മു​ഖേ​ന വേ​ഗ​ത്തി​ലാ​ക്കും.

സ്ഥി​രം സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഡാ​ർ​ളി ഏ​ബ്ര​ഹാം, ചെ​റി​യാ​ൻ ജോ​സ​ഫ്, ബ്ലോ​ക്ക്‌ അം​ഗം അ​രു​ൺ ജോ​സ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, എ​ൻ.​ജെ. ആ​ൻ​സ​മ്മ, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. മ​നി​ൽ കു​മാ​ർ, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​പി. അ​ബ്ദു​സ​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Koorachundu

Recent News

Corehub Up