നേപ്പാളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി പോയി മടങ്ങിയെത്തിയ കൂരാച്ചുണ്ട് റെസ്ക്യൂ ടീം അംഗങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.
കൂരാച്ചുണ്ട്: നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കൂരാച്ചുണ്ടിൽ നിന്നും പുറപ്പെട്ട് മടങ്ങിയെത്തിയ കൂരാച്ചുണ്ട് റെസ്ക്യൂ ടീം അംഗങ്ങൾക്ക് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. ബിജു കക്കയം, സാദിഖ് ഓണാട്ട്, റിനോജ് കുറുമുട്ടം എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്കായി കഴിഞ്ഞ 31ന് നേപ്പാളിലേക്ക് യാത്ര തിരിച്ച് കഴിഞ്ഞ ദിവസം മടങ്ങി നാട്ടിലെത്തിയത്.
കൂരാച്ചുണ്ട് റെസ്ക്യൂ ടീമിലെ അംഗങ്ങളാണ് മൂന്നുപേരും ഫ്ലയിങ്കോ ട്രാവൽസ് എംഡിയും കൂരാച്ചുണ്ട് സ്വദേശിയുമായ സാബിത്താണ് വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്പോൺസർ ചെയ്തത്. നേപ്പാൾ സൈന്യത്തിനും പൊലിസിനുമൊപ്പം എട്ടു ദിവസം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പൊന്നാടയണിയിച്ചു.
സ്ഥിരം സമിതിയംഗങ്ങളായ ഡാർളി അബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറയ്ക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, പഞ്ചായത്ത് മെമ്പർമാരായ സണ്ണി ജോസഫ് കാനാട്ട്, എൻ.കെ. കുഞ്ഞമ്മദ്, എൻ.ജെ. ആൻസമ്മ , പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറത്ത്, അസി. സെക്രട്ടറി കെ.പി.മനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.