Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nepa

Kozhikode

നേ​പ്പാ​ളി​ൽ നി​ന്നെ​ത്തി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​വ്

കൂ​രാ​ച്ചു​ണ്ട്: നേ​പ്പാ​ളി​ൽ മി​ന്ന​ൽ പ്ര​ള​യ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കൂ​രാ​ച്ചു​ണ്ടി​ൽ നി​ന്നും പു​റ​പ്പെ​ട്ട് മ​ട​ങ്ങി​യെ​ത്തി​യ കൂ​രാ​ച്ചു​ണ്ട് റെ​സ്ക്യൂ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​ര​വ് ന​ൽ​കി. ബി​ജു ക​ക്ക​യം, സാ​ദി​ഖ്‌ ഓ​ണാ​ട്ട്, റി​നോ​ജ് കു​റു​മു​ട്ടം എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ 31ന് ​നേ​പ്പാ​ളി​ലേ​ക്ക് യാ​ത്ര തി​രി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം മ​ട​ങ്ങി നാ​ട്ടി​ലെ​ത്തി​യ​ത്.​

കൂ​രാ​ച്ചു​ണ്ട് റെ​സ്ക്യൂ ടീ​മി​ലെ അം​ഗ​ങ്ങ​ളാ​ണ് മൂ​ന്നു​പേ​രും ഫ്ല​യി​ങ്കോ ട്രാ​വ​ൽ​സ് എം​ഡി​യും കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യു​മാ​യ സാ​ബി​ത്താ​ണ് വി​മാ​ന ടി​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്. നേ​പ്പാ​ൾ സൈ​ന്യ​ത്തി​നും പൊ​ലി​സി​നു​മൊ​പ്പം എ​ട്ടു ദി​വ​സം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ പൊ​ന്നാ​ട​യ​ണി​യി​ച്ചു.​

സ്ഥി​രം സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഡാ​ർ​ളി അ​ബ്രാ​ഹം പു​ല്ലം​കു​ന്നേ​ൽ, ചെ​റി​യാ​ൻ ജോ​സ​ഫ് അ​റ​യ്ക്ക​ൽ, ബ്ലോ​ക്ക്‌ മെ​മ്പ​ർ അ​രു​ൺ ജോ​സ്, പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, എ​ൻ.​ജെ. ആ​ൻ​സ​മ്മ , പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, അ​സി. സെ​ക്ര​ട്ട​റി കെ.​പി.​മ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up