x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച ച​ര​ക്ക് വാ​ഹ​നം പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: September 13, 2026 02:28 AM IST | Updated: September 13, 2026 02:28 AM IST

കൊ​ച്ചി - തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​യി​ലെ നെ​ല്ലാ​ട് മ​ഞ്ച​നാ​ട് ജം​ഗ്ഷ​നി​ല്‍ ച​ര​ക്ക് വാ​ഹ​നം പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ല്‍.

മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി-​തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​യി​ലെ നെ​ല്ലാ​ട് മ​ഞ്ച​നാ​ട് ജം​ഗ്ഷ​നി​ല്‍ ച​ര​ക്ക് വാ​ഹ​നം വൈ​ദ്യു​ത പോ​സ്റ്റി​ല്‍ ഇ​ടി​ച്ച് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 4.30നാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കൊ​ച്ചി​യി​ല്‍ നി​ന്നും മൂ​വാ​റ്റു​പു​ഴ​യി​ലെ ഇ​ല​ക്ടോ​ണി​ക്‌​സ് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ളാ​യി​രു​ന്നു വാ​ഹ​ന​ത്തി​ല്‍. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച​തി​നാ​ല്‍ മ​ഞ്ച​നാ​ട് ജ​ല അ​ഥോ​റി​ട്ടി​യു​ടെ പ​മ്പിം​ഗും മു​ട​ങ്ങി. നാ​ലു മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​തേ സം​സ്ഥ​ല​ത്ത് കാ​റും ബൈ​ക്കും അ​പ​ക​ട​ത്തി​ല്‍​പെ​ട്ടി​രു​ന്നു. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ റോ​ഡ​രു​കി​ല്‍ ഇ​രു​മ്പു കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up