x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത 66-ല്‍ ​നി​യ​മ​വി​രു​ദ്ധ​ പാ​ര്‍​ക്കിം​ഗ്: അ​പ​ക​ട​ഭീ​ഷ​ണി​യാ​യി പൈ​ങ്ക​ണ്ണൂ​രി​ല്‍ ച​ര​ക്കു​ലോ​റി​ക​ള്‍

വെബ് ഡെസ്ക്
Published: September 13, 2026 02:27 AM IST | Updated: September 13, 2026 02:27 AM IST

പൈ​ങ്ക​ണ്ണൂ​രി​ല്‍ ദേ​ശീ​യ​പാ​ത ആ​റു​വ​രി പാ​ത​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ച​ര​ക്ക് ലോ​റി​ക​ള്‍.

കു​റ്റി​പ്പു​റം: ആ​റു​വ​രി​പാ​ത​യാ​യി വി​ക​സി​ച്ച ദേ​ശീ​യ​പാ​ത 66-ല്‍ ​ച​ര​ക്കു​ലോ​റി​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ദി​ശ​യി​ല്‍ പൈ​ങ്ക​ണ്ണൂ​രി​ലെ എ​ക്‌​സി​റ്റ് പോ​യി​ന്‍റി​ന് സ​മീ​പ​മാ​ണ് ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സ് ന​ട​ത്തു​ന്ന ച​ര​ക്കു​ലോ​റി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നി​ര്‍​ത്തി​യി​ടു​ന്ന​ത്.

പാ​ത​യോ​ര​ത്തെ ക​ട​ക​ളി​ല്‍ നി​ന്ന് ചാ​യ കു​ടി​ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ റോ​ഡ​രി​കി​ല്‍ നി​ര​നി​ര​യാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. എ​ക്‌​സി​റ്റ് വ​ഴി​ക​ളി​ലൂ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ പ്ര​ധാ​ന പാ​ത​യി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്താ​ണ് പാ​ര്‍​ക്കിം​ഗ് എ​ന്ന​താ​ണ് അ​പ​ക​ട​സാ​ധ്യ​ത​ക്കി​ട​യാ​ക്കു​ന്ന​ത്.

കൂ​റ്റ​ന്‍ ലോ​റി​ക​ള്‍ നി​ര​യാ​യി കി​ട​ക്കു​ന്ന​ത് പി​റ​കി​ല്‍ നി​ന്നു​വ​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച പൂ​ര്‍​ണ​മാ​യും മ​റ​യ്ക്കു​ക​യാ​ണ്. ആ​റു​വ​രി​പാ​ത​യി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക്, പെ​ട്ടെ​ന്ന് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ലോ​റി​ക​ള്‍ ക​ണ്ട് വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നാ​കാ​തെ വ​രു​ന്ന​ത് വ​ന്‍ ദു​ര​ന്ത​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യേ​ക്കാം.

എ​ക്‌​സി​റ്റ് പോ​യി​ന്‍റു​ക​ളി​ലെ ഇ​ത്ത​രം പാ​ര്‍​ക്കിം​ഗ് മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ യാ​ത്ര​യെ നേ​രി​ട്ട് ബാ​ധി​ക്കു​ന്നു​ണ്ട്. ദേ​ശീ​യ​പാ​ത​ക​ളി​ല്‍ സ​ര്‍​വി​സ് റോ​ഡു​ക​ളി​ലും എ​ക്‌​സി​റ്റു​ക​ളി​ലും പാ​ര്‍​ക്കിം​ഗ് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, ഇ​വി​ടെ അ​ത് പ​ര​സ്യ​മാ​യി ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്.

വ​ന്‍ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​തി​ന് മു​മ്പ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പൊ​ലി​സും ഇ​ട​പെ​ട്ട് ഇ​വി​ടെ​യു​ള്ള അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Illegal Parking

Recent News

Corehub Up