x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടും​ചൂ​ടി​ല്‍ വ​റ്റി​വ​ര​ണ്ട് വ​യ​ലു​ക​ള്‍

വെബ് ഡെസ്ക്
Published: September 13, 2026 02:30 AM IST | Updated: September 13, 2026 02:30 AM IST

ഉ​ഴു​തു മ​റി​ച്ച നെ​ല്‍​പാ​ട​ങ്ങ​ള്‍ വെ​ള്ളം വ​റ്റി​യ നി​ല​യി​ല്‍.

ആ​ശ​ങ്ക​യി​ലാ​യി ക​ര്‍​ഷ​ക​ര്‍

മ​ഴ​യെ​ത്തു​മെ​ന്ന പ്ര​വ​ച​ന​ത്തി​ല്‍ പ്ര​തീ​ക്ഷ

ച​ങ്ങ​രം​കു​ളം: വേ​ന​ലി​നെ വെ​ല്ലു​ന്ന വെ​യി​ലി​ല്‍ വ​റ്റി​വ​ര​ണ്ട് വ​യ​ലു​ക​ള്‍. തോ​ടു​ക​ളി​ലെ​യും മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ക്ര​മാ​തീ​ത​മാ​യി കു​റ​യു​ക​യാ​ണ്. ഓ​ഗ​സ്റ്റ് അ​വ​സാ​ന വാ​രം വെ​ള്ളം നി​റ​ഞ്ഞു​നി​ന്ന വ​യ​ലു​ക​ളാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ചു​ട്ടു​പൊ​ള്ളു​ന്ന ചൂ​ടി​ല്‍ വ​ര​ണ്ടു തു​ട​ങ്ങി​യ​ത്. ആ​ലം​കോ​ട്, ന​ന്നം​മു​ക്ക്, എ​ട​പ്പാ​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന മു​ണ്ട​ക​ന്‍ ക​ര്‍​ഷ​ക​രാ​ണ് വെ​ള്ളം വ​റ്റി​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

കി​ള ക​ഴി​ഞ്ഞ് വി​ത്തി​ട്ട് ഞാ​റ് പ​റി​ക്കാ​നും ന​ടീ​ലി​നും ത​യാ​റെ​ടു​ക്കു​ന്ന ക​ര്‍​ഷ​ക​രെ​യാ​ണ് മ​ഴ കു​റ​ഞ്ഞ​ത് ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്. ഈ ​മാ​സം ന​ടീ​ല്‍ തു​ട​ങ്ങാ​ന്‍ പ​ല​രും വ​യ​ല്‍ ട്രാ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ച്ച് നി​ലം ഒ​രു​ക്കി​യെ​ങ്കി​ലും പ​ല​യി​ട​ത്തും ഒ​രു തു​ള്ളി വെ​ള്ളം പോ​ലു​മി​ല്ലാ​തെ ഉ​ണ​ങ്ങി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

സ​മീ​പ​ത്തെ കു​ള​ങ്ങ​ള്‍, കി​ണ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്ത് ന​ടീ​ല്‍ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. എ​ന്നാ​ല്‍ തു​ലാ​വ​ര്‍​ഷ​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ത്ത​വ​ണ കൃ​ഷി പൂ​ര്‍​ത്തി​യാ​ക്കി വി​ള​വെ​ടു​ക്കാ​ന്‍ പെ​ടാ​പാ​ട് പെ​ടും.

ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പോ​ലും വെ​ള്ളം എ​ത്തി​ച്ച് കൃ​ഷി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട അ​വ​സ്ഥ വ​ന്നാ​ല്‍ പ​ല​ര്‍​ക്കും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍​ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​ല്‍ പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ല ക​ര്‍​ഷ​ക​രും. ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ര്‍ വ​രു​ന്ന നെ​ല്‍​പാ​ട​ങ്ങ​ളി​ലെ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

കാ​ലാ​വ​സ്ഥ ച​തി​ച്ചാ​ൽ കാ​ർ​ഷി​ക മേ​ഖ​ല ദു​രി​ത​ത്തി​ലാ​കും

വ​യ​ലു​ക​ളി​ൽ പ​ല​യി​ട​ത്തും ട്രാ​ക്ട​ർ ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. തോ​ടു​ക​ൾ ആ​ഴം കൂ​ട്ടി ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തും ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി കൂ​ട്ടു​ന്നു​ണ്ട്. തു​ട​ർ​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കൃ​ഷി അ​വ​സാ​നി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ വ​രും. അ​ധി​കൃ​ത​ർ സ​മ​യ​ബ​ന്ധി​ത​മാ​യി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ മു​ൻ ക​രു​ത​ൽ എ​ടു​ക്ക​ണം.

സു​ഹൈ​ർ എ​റ​വ​റാം​കു​ന്ന്-
പൈ​തൃ​ക ക​ർ​ഷ​ക സം​ഘം സെ​ക്ര​ട്ട​റി

ച​മ്ര​വ​ട്ടം ബി​യ്യം കാ​യ​ൽ ലി​ങ്ക് പ​ദ്ധ​തി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും

ക​ടു​ത്ത വ​ര​ൾ​ച്ച പ​ല​പ്പോ​ഴും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.മു​ണ്ട​ക​ൻ ക​ർ​ഷ​ക​രെ മാ​ത്ര​മ​ല്ല, പു​ഞ്ച ക​ർ​ഷ​ക​രെ​യും പ്ര​തി​സ​ന്ധി ബാ​ധി​ക്കും. ച​മ്ര​വ​ട്ടം ബി​യ്യം കാ​യ​ൽ ലി​ങ്ക് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​യാ​ൽ ക​ർ​ഷ​ക​രു​ടെ നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​മാ​കും. നൂ​റ​ടി​ത്തോ​ടി​ലൂ​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ൾ മേ​ഖ​ല വ​രെ വെ​ള്ള​മെ​ത്തി​ക്കാ​ൻ പ​ദ്ധ​തി​ക്ക് ക​ഴി​യും. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​ത് ആ​ശ്വാ​സ​മാ​ണ്.

പി.​പി. യൂ​സ​ഫ​ലി- പൊ​ന്നാ​നി കോ​ൾ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗം

Tags : Nattuvishesham DistrictNews DeepikaNews Paddy

Recent News

Corehub Up